sections
MORE

വിചിത്ര വസ്ത്രവുമായി വീണ്ടും പ്രിയങ്ക; ഈ ‘ഗുണ്ട്’ എപ്പോൾ പൊട്ടുമെന്ന് സോഷ്യല്‍ മീഡിയയുടെ ചോദ്യം

priyanka-dress
SHARE

കൗതുകമുള്ള വസ്ത്രങ്ങൾ ധരിക്കുന്നതിൽ ഒരുപടി മുന്നിലാണ് പ്രിയങ്ക ചോപ്ര. ധരിക്കുന്ന വസ്ത്രത്തിന്റെ പേരിൽ നിരവധി ട്രോളുകളും താരത്തെ തേടി എത്തുന്നത് പതിവാണ്. ഇപ്പോൾ ഇതുവരെ കണ്ടിട്ടില്ലാത്ത വിധം വ്യത്യസ്തമായ വസ്ത്രവുമായി എത്തുകയാണ് താരം. ഹാൽപേൺ സ്റ്റുഡിയോ ഡിസൈൻ ചെയ്ത വേഷമാണ് പ്രിയങ്ക ധരിച്ചിരിക്കുന്നത്. 

കഴുത്തു മുതൽ കാൽമുട്ടു വരെയുള്ള വ്യത്യസ്തമായ വസ്ത്രം കണ്ട് പകച്ചിരിക്കുകയാണ് ആരാധകർ. ഉത്സവ സമയത്ത് പൊട്ടിക്കുന്ന ഗുണ്ടിന്റെ ആകൃതിയിലാണ് വസ്ത്രം ഡിസൈൻ ചെയ്തിരിക്കുന്നത്. വസ്ത്രം ധരിച്ച് പ്രിയങ്ക എത്തിയതിനു പിന്നാലെ ട്രോളുകളും എത്തി. എമുവിനെ പോലെ തോന്നുന്നു എന്നായിരുന്നു ചിലർ ചിത്രത്തിനു താഴെ കമന്റ് ചെയ്തത്. ഓട്ടോറിക്ഷയുടെ ഹോണിനോടും വീർപ്പിച്ച ബലൂണിനോടും വസ്ത്രത്തെ ഉപമിക്കുന്നവരും കുറവല്ല. എന്തായാലും സംഗതി സോഷ്യല്‍ മീഡിയയിൽ വൈറലായിരിക്കുകയാണ്. 

ചിത്രത്തോടു ചേർത്ത് നിരവധി മീമുകളും ട്രോളുകളും പ്രത്യക്ഷപ്പെട്ടു. ഇതെല്ലാം താരം  നന്നായി ആസ്വദിക്കുകയും ചെയ്തു. വസ്ത്രവുമായി ബന്ധപ്പെട്ട് പ്രത്യക്ഷപ്പെട്ട മീമുകളിലും ട്രോളുകളിലും ചിലത് പ്രിയങ്ക തന്നെ ആരാധകരുമായി പങ്കുവയ്ക്കുകയും ചെയ്തു. 

English Summary:  Priyanka Chopra In Green Ball Dress Sparks Meme Fest

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കടക്കെണിയിലാകുമോ കൽക്കരി നിലയങ്ങൾ? ഇരുട്ടിലാകുമോ രാജ്യം? | Manorama Online

MORE VIDEOS
FROM ONMANORAMA