ADVERTISEMENT

കോവിഡ് കാലത്ത് സ്വന്തം സന്തോഷങ്ങൾ പോലും മാറ്റിവച്ച് കർമ നിരതരായി നിൽക്കുന്നരാണ് വിവിധ മേഖലകളിൽ ജോലി ചെയ്യുന്നവർ. ഗർഭിണിയായിട്ടും ജോലിയിൽ തങ്ങളുടെ സേവനം തുടർന്ന പൊലീസ് ഉദ്യോഗസ്ഥയുടെയും ആരോഗ്യ പ്രവർത്തകയുടെയും വാർത്തകൾ അടുത്തിടെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോൾ സ്വന്തം ഹൽദി ചടങ്ങുകൾ പൊലീസ് സ്റ്റേഷനിൽ വച്ച് നടത്തിയ യുവതിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. 

രാജസ്ഥാനിലെ ദഗർ പൂരിലാണ് സംഭവം. കോവിഡിന്റെ രണ്ടാം വരവോടെ ആഷ റോത്ത് എന്ന പൊലീസ് ഉദ്യോഗസ്ഥയ്ക്ക് ലീവ് ലചഭിക്കാതെയായി. ഹൽദിക്ക് പോകാൻ ലീവ് ലഭിക്കാത്തതിനാൽ സഹപ്രവർത്തകർ തന്നെ ആഷയുടെ ഹൽദി ഗംഭിരമാക്കി. 

സ്റ്റേഷനു മുന്നിൽ മഞ്ഞ വസ്ത്രത്തിൽ കസേരയിൽ ഇരിക്കുന്ന ആഷയെ വിഡിയോയിൽ കാണാം. യൂണിഫോം ധരിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥർ ആഷയെ മഞ്ഞളിൽ കുളിപ്പിക്കുന്നതും വിഡിയോയില്‍ വ്യക്തം. കോവിഡ്–19 വ്യാപിച്ചതോടെ കഴിഞ്ഞവർഷം നിശ്ചയിച്ച ആഷയുടെ വിവാഹം ഈ വർഷത്തിലേക്ക് മാറ്റുകയായിരുന്നു. എന്നാൽ ഇത്തവണയും വൈറസ് വ്യാപനം ശക്തമായതോടെ വലിയ ആഘോഷങ്ങളില്ലാതെ വിവാഹം നടത്താൻ വീട്ടുകാർ തീരുമാനിക്കുകയായിരുന്നു. ലീവില്ലാത്തതിനാൽ ഹൽദി വീട്ടിൽ നടത്താൻ സാധിച്ചില്ല. ഇതറിഞ്ഞ സഹപ്രവർത്തകർ പൊലീസ് സ്റ്റേഷനിൽ തന്നെ ആഷയുടെ ഹൽദി നടത്തുകയായികുന്നു. ഈ മാസം അവസാനമാണ് ആഷയുടെ വിവാഹം. 

English Summary: Rajasthan Police Officer's Haldi At police Station

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com