ADVERTISEMENT

പ്രിയങ്ക കാരണം തനിക്ക് അവസരം ലഭിച്ചിട്ടില്ലെന്ന വെളിപ്പെടുത്തലുകളുമായി പ്രിയങ്ക ചോപ്രയുടെ ബന്ധവും നടിയുമായ മീര ചോപ്ര. കരിയറിൽ ആരും തന്നെ സഹായിച്ചിട്ടില്ലെന്നും മീര ചോപ്ര പറഞ്ഞു. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു മീരയുടെ വെളിപ്പെടുത്തൽ. 

2005ൽ തമിഴ് ചിത്രമായ അൻപേ ആരുയിരേയിലൂടെയായിരുന്നു മീര ചോപ്രയുടെ സിനിമയിലേക്കുള്ള വരവ്. 2014ൽ ഗാങ് ഓഫ് ഗോസ്റ്റ് എന്ന ചിത്രത്തിലൂടെയാണ് മീര ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്. സൗത്ത് ഇന്ത്യൻ സിനിമകളിൽ സാന്നിധ്യം അറിയിച്ച മീര പ്രിയങ്ക കാരണം തനിക്ക് പ്രത്യേകിച്ച് അവസരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. സിനിമയെ കുറിച്ച് അറിവുള്ള ഒരു കുടുംബത്തിലെ അംഗമെന്ന നിലയിലുള്ള പരിഗണന മാത്രമാണു ലഭിച്ചതെന്നും അവർ പറഞ്ഞു. 

‘ഞാന്‍ ബോളിവുഡിലേക്ക് വരുന്ന കാലത്തു തന്നെയാണ് പ്രിയങ്കയുടെ സഹോദരി പരിണിതി ചോപ്രയും സിനിമയിലേക്ക് വരുന്നത്. സത്യസന്ധമായി പറയട്ടെ വലിയ താരതമ്യങ്ങളൊന്നും എനിക്കുണ്ടായിട്ടില്ല. പ്രിയങ്ക കാരണം എനിക്ക് പ്രത്യേകിച്ച് അവസരമൊന്നും ലഭിച്ചിട്ടില്ല. ആരും പ്രിയങ്കയുടെ സഹോദരി എന്ന നിലയിൽ എന്നെ പരിഗണിച്ചിട്ടില്ല. സത്യസന്ധമായി പറഞ്ഞാൽ പ്രിയങ്കയുടെ ബന്ധു എന്ന നിലയിൽ കരിയറിൽ യാതൊരു സഹായവും എനിക്ക് ലഭിച്ചിട്ടില്ല. പക്ഷേ, ജനങ്ങൾ അൽപം കൂടി ഗൗരവത്തോടെ എന്നെ കണ്ടു എന്നത് വാസ്തവമാണ്. ’– മീര ചോപ്ര പറഞ്ഞു. 

സിനിമയെ കുറിച്ച് അറിയാവുന്ന ഒരു കുടുംബത്തിൽ നിന്നാണ് വരുന്നതെന്ന പരിഗണ മാത്രമാണ് തനിക്ക് ലഭിച്ചതെന്നും മീര ചോപ്ര വ്യക്തമാക്കി. ‘വളരെ കഷ്ടപ്പെട്ടു തന്നെയാണ് സിനിമ മേഖലയിൽ നിന്നത്. ആത്മാർത്ഥതയോടെയും സത്യസന്ധമായും ജോലി ചെയ്യുന്നു. ആരുമായും താരതമ്യം ചെയ്യാത്തത് ഭാഗ്യമായി കരുതുന്നു.’– മീര പറഞ്ഞു. 

English Summary: "Not Got Any Work Because Of Priyanka," Says Cousin Meera Chopra

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com