sections
MORE

‘അതിൽ നഗ്നതയും ലൈംഗികതയും മയക്കുമരുന്നും മാത്രം’, ആ സിനിമയുടെ ഓർമയിൽ വിത്തേഴ്സ്പൂൻ

rees-witherspoon
SHARE

2014ൽ ‘വൈൽഡ്’ സിനിമയുടെ സമയത്ത് തനിക്ക് പാനിക് അറ്റാക്ക് വന്നു എന്ന വെളിപ്പെടുത്തലുമായി ഹോളിവുഡ് താരം റീസ് വിത്തേഴ്സ്പൂൻ. 1100 മൈൽ സോളോ ട്രക്കാണ് ചിത്രത്തിന്റെ പ്രമേയം. രാജ്യാന്തരമാധ്യമത്തിനു നല്‍കിയ അഭിമുമുഖത്തിലായിരുന്നു 45 കാരിയായ റീസ് വിത്തേഴ്സ്പൂനിന്റെ വെളിപ്പെടുത്തൽ. സിനിമയിൽ മാത്രമല്ല, ആ സിനിമയുടെ ചിത്രീകരണ സമയത്ത് സ്വകാര്യ ജീവിതത്തിലും വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നു പോയതെന്നും താരം വെളിപ്പെടുത്തുന്നു. 

‘സത്യത്തിൽ അത് ചെയ്യാൻ എനിക്ക് വലിയ ഭയമായിരുന്നു. വല്ലാതെ ഭയന്നതിനാൽ ഹിപ്നോസിസ് ബാധിച്ചു. മൂന്നാഴ്ച മുൻപ് എനിക്ക് പാനിക് അറ്റാക്കും ഉണ്ടായി.’– റീസ് വിത്തേഴ്സ്പൂൻ പറയുന്നു. ക്യാമറയ്ക്കു മുൻപിൽ ഒറ്റയ്ക്ക് നിൽക്കേണ്ടതും തനിക്ക് ഭയമുണ്ടാക്കിയതായി നടി പറഞ്ഞു. ‘നഗ്നത, ലൈംഗികത, മയക്കുമരുന്ന് ഉപയോഗം എന്നിവയെല്ലാം അതിന്റെ ഭാഗമായിരുന്നു. മറ്റു അഭിനേതാക്കളാരും ഇല്ലാതെ ഒറ്റയ്ക്കാണ് ഞാൻ കാമറയ്ക്കു മുന്നിൽ നിന്നത്. ദിവസങ്ങളോളം നിരവധി സീനുകളിൽ  ഒറ്റയ്ക്ക് അഭിനയിക്കേണ്ടി വന്ന അവസ്ഥ എനിക്ക് ദുസ്സഹമായിരുന്നു. ആരും കൂടെ ഇല്ലാതെ 25 ദിവസത്തോളം ഞാൻ ഒറ്റയ്ക്കാണ് കാമറെയ അഭിമുഖീകരിച്ചത്. ഞാനും കാമറയും ബാക്ക്പാക്കും മാത്രമായിരുന്നു ഉണ്ടായിരുന്നത്. ’– വിത്തേഴ്സ്പൂൻ പറയുന്നു. 

ഷെറിൽ സ്ട്രേയ്ഡിന്റെ പുസ്തകം മനോഹരമാണ്. കാരണം സ്ത്രീകൾ സ്ത്രീയെന്ന നിലയിൽ അവരെ സംരക്ഷിക്കേണ്ടത് എങ്ങനെയെന്ന് കൃത്യമായി പറയുന്നുണ്ടെന്നും താരം പറഞ്ഞു. ‘ ഒരു അമ്മയും അച്ഛനും നമ്മളെ സംരക്ഷിക്കാൻ ഉണ്ടാകണം എന്നില്ല. പങ്കാളിപോലും അപ്പോൾ ഉണ്ടാകില്ല.  സിനിമയുടെ അവസാനത്തിൽ അവൾക്ക് കുടുംബവും പണവും ജോലിയും പങ്കാളിയും ഇല്ല. അവൾ സന്തോഷവതിയാണ്.’– വിത്തർസ്പൂൻ പറയുന്നു. അത്രയും കഠിനമായ ഒരു ജോലി ഇനി ചെയ്യാൻ കഴിയുമെന്നു തോന്നുന്നില്ലെന്നും താരം വ്യക്തമാക്കി. 2014ൽ റിലീസ് ചെയ്ത വൈൽഡിന് രണ്ടു ഓസകർ നോമിനേഷനുകൾ ലഭിച്ചു. മികച്ച നടിയായി വിത്തേഴ്സ്പൂനിന്റെ പേരും മികച്ച സഹനടിയായ ലോറ ഡേണും ഓസ്കറിന്റെ അവസാന പട്ടികയിൽ ഇടം നേടിയിരുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA