ADVERTISEMENT

ജനങ്ങൾ ഇപ്പോഴും സെയ്ഫ് അലിഖാന്റെ കാമുകിയായാണ് തന്നെ ഓർക്കുന്നതെന്ന് നടി സുചിത്ര പിള്ള. 2001ൽ പുറത്തിറങ്ങിയ ദിൽ ചാഹ്തേ ഹേ എന്ന ചിത്രത്തിലാണ് സെയ്ഫ് അലിഖാന്റെ കാമുകിയായ പ്രിയയായി സുചിത്ര പിള്ള വേഷമിടുന്നത്. കാലമിത്ര കഴിഞ്ഞിട്ടും സുചിത്ര പിള്ള എന്ന പേരിനെക്കാൾ സമീറിന്റെ കാമുകി പ്രിയയിലൂടെയാണ് സിനിമാ പ്രേമികൾ തന്നെ ഓർക്കുന്നതെന്നും സുചിത്ര പറയുന്നു. ചിത്രത്തിന്റെ ഇരുപതാം വാർഷികാഘോഷത്തിന്റെ ഭാഗമായായിരുന്നു സുചിത്രയുടെ പ്രതികരണം

വളരെ ചെറിയ റോളായിരുന്നെങ്കിലും അതിലൂടെയാണ് ഇന്നും ആളുകള്‍ ഇന്നും ഓർക്കുന്നതെന്നറിയുന്നതില്‍ സന്തോഷമുണ്ടെന്നും സുചിത്ര പറയുന്നു. ദിൽ ചാഹ്തേ ഹേ റിലീസായി 20 വർഷം തികയുമ്പോൾ വലിയ അനുഭവമായിരുന്നു ചിത്രം സമ്മാനിച്ചതെന്നും താരം വ്യക്തമാക്കി. ആമിർ ഖാൻ, അക്ഷയ് ഖന്ന, പ്രീതി സിന്റ, സൊണാലി കുൽക്കർണി, ഡിംപിൾ കപാഡിയ എന്നിങ്ങനെ വൻ താരനിര അണിനിരന്ന ചിത്രം വലിയ വിജയമാണ് സ്വന്തമാക്കിയത്. 

‘അതൊരു മികച്ച ചിത്രമായിരുന്നു. 20 വർഷത്തിനിപ്പുറം ഇപ്പോഴും പ്രിയയെ എല്ലാവരും ഓർക്കുന്നു. യഥാർഥത്തിൽ അങ്ങനെയൊരു കാമുകിയാകാനാണ് എല്ലാ പെൺകുട്ടികളും ആഗ്രഹിക്കുന്നത്. എന്നാൽ ആൺകുട്ടികൾ ഒരിക്കലും അങ്ങനെ ഒരു കാമുകിയെ ആഗ്രഹിക്കുന്നില്ല. ചെയ്യുന്ന ജോലി ആത്മാർഥമായി ചെയ്യൂ. അത് ചിലപ്പോൾ 5 മിനിറ്റു മാത്രം ദൈർഘ്യമുള്ള റോളായിരിക്കാം. പക്ഷേ, അത് പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടുമെന്നതിന് ഉദാഹരണമാണിത്.’– സുചിത്ര പിള്ള വ്യക്തമാക്കി. 

 

English Summary: People Still Remember Me As Girlfriend Priya: Suchithra Pillai

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com