ADVERTISEMENT

സ്ക്രീനിൽ സൂപ്പർ ഹീറോയായ വനിതാ താരമാണ് ബ്രിട്ടിഷ് നടി സോഫിയ ഡി മാർട്ടിനോ. ഇപ്പോൾ വ്യത്യസ്തമായ വേഷധാരണത്തിലൂടെ ജീവിതത്തിലും സൂപ്പർ ഹീറോയായി മാറിയിരിക്കുകയായണ് അമ്മ കൂടിയായ അവർ. തിരക്കിനിടയിൽ ജോലിക്കാരായ അമ്മമാർക്ക് കുഞ്ഞുങ്ങള്‍ക്കു മുലയൂട്ടുന്നതിൽ വലിയ ബുദ്ധിമുട്ടുകൾ നേരിടാറുണ്ട്. എന്നാൽ ഡി മാർട്ടിനോ ഇതിനായി സ്വീകരിച്ചത് വ്യത്യസ്തമായ മാർഗമായിരുന്നു. 

പുതിയ ഡിസ്നി പ്ലസ് ഹോട്ടസ്റ്റാർ സീരിസിൽ അഭിനയിച്ചു കൊണ്ടിരിക്കുമ്പോൾ  മുലപ്പാൽ നൽകുന്നതിന് അനുയോജ്യമായ വസ്ത്രമാണ് ഡിമാർട്ടിനോ ധരിച്ചത്. പുതിയ ചിത്രം താരം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചു. ‘ഒരു അമ്മയായി ജോലി ചെയ്യുക എന്നത് വളരെ പ്രയാസമുള്ള കാര്യമാണ്. സിൽവിയായി വേഷമിടുമ്പോൾ കഥാപാത്രത്തിനും അമ്മയായ എനിക്കും അനുയോജ്യമായ വേഷമാണ് ക്രിസ്റ്റിൻവാഡ ഡിസൈൻ ചെയ്തത്. ഇതിലൂടെ എന്റെ കുഞ്ഞിനു വേണ്ട മുലപ്പാൽ എളുപ്പത്തിൽ എടുക്കാൻ നഴ്സിനു സാധിച്ചു.’ എന്ന കുറിപ്പോടെയാണ് സോഫിയ ഡി മാര്‍ട്ടിനോ.

കറുത്ത ക്യാറ്റ്സ്യൂട്ടിൽ നിൽക്കുന്ന ചിത്രമാണ് താരം പോസ്റ്റ് ചെയ്തത്. ഷോയില്‍ ഉപയോഗിച്ച വേഷം മുലയൂട്ടാൻ സാധിക്കുന്ന വിധത്തിൽ ക്രിസറ്റ്യൻ വാഡ ഡിസൈൻ ചെയ്തു നൽകുകയായിരുന്നു. ‘കാണുന്നവർക്ക് ചിലപ്പോൾ ഇത് ചെറിയ കാര്യമാണ്. പക്ഷേ, ഒരു അമ്മ എന്ന നിലയിലും ജോലി ചെയ്യുന്ന സ്ത്രീ എന്ന നിലയിലും എനിക്ക് ഇതൊരു വലിയ കാര്യമാണ്. ഇതിലൂടെ ജോലിക്കിടയിലും അമ്മ എന്ന നിലയിലുള്ള ഉത്തരവാദിത്തം നിറവേറ്റാൻ സാധിച്ചതിൽ അഭിമാനവും സന്തോഷവും ഉണ്ട്.’– സോഫിയ പറയുന്നു. 

ഒരുസ്ത്രീ എന്ന നിലയിൽ ജോലിയും അമ്മ എന്ന ഉത്തരവാദിത്തവും ഒരുമിച്ചു കോണ്ടു പോകുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ രണ്ടുകാര്യവും നന്നായി നിർവഹിക്കുന്ന സ്ത്രീകൾ സൂപ്പര്‍ഹീറോസ് തന്നെയാണ്. നിരവധി പേരാണ് സോഫിയയുടെ പോസ്റ്റിനു കമന്റുകളുമായി എത്തിയത്. നിരവധിപേർ ചിത്രം പങ്കു വയ്ക്കുകയും ചെയ്തു. 

English Summary: Sophia Di Martino is ‘grateful’ for her costume which allows her to pump breast milk

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com