sections
MORE

അവർ എന്നോട് ശസ്ത്രക്രിയ നടത്താൻ ആവശ്യപ്പെട്ടു, ഞാൻ തയ്യാറായില്ല: തുറന്നു പറഞ്ഞ് താരം

radhika-madan
രാധിക മദൻ. ചിത്രം∙ ഇൻസ്റ്റാഗ്രാം
SHARE

2014ലാണ് രാധിക മദൻ ടെലിവിഷൻ ഷോകളിലൂടെ തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. പിന്നീട് ഇർഫാൻ ഖാനോടൊപ്പം ചെയ്ത അംഗ്രേസി മീഡിയം എന്ന സിനിമയിലൂടെ മുൻനിര താര നിരയിലേക്ക് ഉയർന്ന വ്യക്തി കൂടിയാണ് രാധിക. രാധിക എന്നത് ഒരു വീട്ടമ്മയുടെ പേരുമാത്രമായി ചുരുങ്ങുമായിരുന്നു. കാരണം അവർ പിന്നിട്ട വഴികൾ അത്ര എളുപ്പമുള്ളതായിരുന്നില്ല. ജോലി ലഭിക്കാത്തതതും ശസ്ത്രക്രിയ നടത്താൻ നിർദേശിക്കപ്പെട്ടതുമായ ഒരു കാലം തനിക്കുണ്ടായിരുന്നു എന്ന് തുറന്നു പറയുകയാണ് താരം. ഹ്യൂമൻസ് ഓഫ് ബോംബെയുടെ സോഷ്യൽ മീഡിയ പേജിലൂടെയാണ് താരം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. 

ഇപ്പോൾ നെറ്റ്ഫ്ലിക്സ് സീരിസിൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന താരം താൻ പിന്നിട്ട വഴികളെ കുറിച്ച് തുറന്നു പറയുകയാണ്. നിരവധി തവണ പലയിടങ്ങളിൽ നിന്നും പിന്തള്ളപ്പെട്ടതായും രാധിക പറയുന്നു. മാത്രമല്ല, താരങ്ങളുടെ യഥാർഥ ആകാരവടിവിലേക്ക് എത്താൻ ശസ്ത്രക്രിയ നിർദേശിച്ചതായും പിന്നിട്ട വഴികൾ ക്ലേശം നിറഞ്ഞതാണെന്നും രാധിക വ്യക്തമാക്കി.

രാധികയുടെ വാക്കുകൾ ഇങ്ങനെ: 17 വയസ്സുള്ളപ്പോൾ ഞാൻ ഒരു ടെലിവിഷൻ ഷോയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. മൂന്നു ദിവസം ബോംബെയിൽ ഷൂട്ടിങ്. അത് വലിയ കഷ്ടപ്പാടായിരുന്നു. എനിക്ക് ശരിയായി ഉറങ്ങാൻ പോലും കഴിഞ്ഞിരുന്നില്ല. അതുകൊണ്ടു തന്നെ ഞാ‍ന്‍ അൽപം വണ്ണംവച്ചു.  ഷോയിൽ നിന്ന് എന്നെ മാറ്റാൻ പോകുകയാണെന്ന രീതിയിലുള്ള ചില സൂചനകള്‍ എനിക്കു ലഭിച്ചു. തുടർന്ന് ഞാൻ വർക്കൗട്ട് ആരംഭിക്കുകയും എനിക്ക് ടെലിവിഷനിൽ കൂടുതൽ അവസരങ്ങൾ ലഭിക്കുകയും ചെയ്തു. എന്നാല്‍ ഞാൻ ആ ഓഫറുകൾ സ്വീകരിക്കാൻ തയ്യാറായിരുന്നില്ല. കാരണം എന്റെ ലക്ഷ്യം അതായിരുന്നില്ല. ഈ സന്ദർഭങ്ങളിലെല്ലാം ഞാൻ എന്നോടു തന്നെ പറഞ്ഞു. നിനക്ക് 19 വയസ്സേ ആയിട്ടുള്ളൂ. ഇപ്പോൾ തന്നെ തികച്ചും സുരക്ഷിതമായ ഇടം തിരഞ്ഞെടുത്താൽ ഒരു പക്ഷേ അവിടെ തന്നെ നിൽക്കേണ്ടി വരും.’– രാധിക പറയുന്നു. 

‘അതുകൊണ്ടു തന്നെ ഞാൻ ടെലിവിഷനിൽ നിന്നും താത്കാലികമായി മാറിനിൽക്കുകയും സിനിമയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തു. എന്നാൽ വിചാരിച്ച പോലെ എളുപ്പമായിരുന്നില്ല എത്. സിനിമയ്ക്കായി നടത്തുന്ന ഓഡിഷനുകളിൽ പങ്കെടുത്തു. എന്നാൽ പലപ്പോഴും ഒഴിവാക്കപ്പെട്ടു. എനിക്ക് ഒരു പ്രത്യേക ആകൃതിയും വലിപ്പവും ലഭിക്കാനായി  ശസ്ത്രക്രിയ നടത്താൻ എന്നോട് ചിലർ ആവശ്യപ്പെട്ടു. പക്ഷേ, ഞാനത് കാര്യമാക്കിയില്ല. ഞാൻ സുന്ദരിയല്ലെന്നു വിലയിരുത്താൻ ഈ മനുഷ്യർ ആരാണ്?– രാധിക ചോദിച്ചു. 

ഒന്നര വർഷത്തോളം തനിക്ക് അവസരങ്ങളൊന്നും ലഭിച്ചില്ലെന്നും എന്നാൽ പിൻമാറാൻ തയ്യാറായിരുന്നില്ലെന്നും രാധിക മദൻ വ്യക്തമാക്കി. ‘ അടുത്ത ഒന്നര വർഷം എനിക്ക് ഒരു ജോലിയും ലഭിച്ചില്ല. നിങ്ങൾക്കിത് എളുപ്പമായി തോന്നിയേക്കാം. എന്നാൽ, ലക്ഷ്യത്തിൽ എത്തുന്നതിനേക്കാൾ തിരഞ്ഞെടുക്കുന്ന മാർഗങ്ങൾ വളരെ പ്രധാനമാണെന്ന് എനിക്ക് അപ്പോൾ മനസ്സിലായി. അതുകൊണ്ടു തന്നെ എത്രയൊക്കെ പിൻതള്ളപ്പെട്ടാലും ഓരോ ഓഡിഷനിലും വളരെ സന്തോഷത്തോടെയാണ് ഞാൻ പങ്കെടുത്തത്. പെട്ടന്നു തന്നെ ഞാൻ എന്റെ ആദ്യ സിനിമയുടെ കരാറിൽ ഒപ്പുവച്ചു.’–രാധിക പറയുന്നു. അന്നത്തെ ചിത്രങ്ങൾ ചേർത്തുകൊണ്ട് ഈ കുറിപ്പ് രാധിക മദൻ സ്വന്തം ഇൻസ്റ്റഗ്രാം പേജിലും പങ്കുവച്ചു. പ്രചോദനം നൽകുന്നതാണ് രാധികയും ജീവിതാനുഭമെന്നായിരുന്നു പലരുടെയും കമന്റുകൾ.  

English Summary: Radhika Madan About Her Career Journey

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പാചക വാതക വില മുകളിലേക്കു തന്നെ; എത്ര നാൾ ഇങ്ങനെ? | Manorama Explainer

MORE VIDEOS
FROM ONMANORAMA