ADVERTISEMENT

വിഷാദ രോഗത്തെ കുറിച്ചു പലപ്പോഴും തുറന്നു പറഞ്ഞ താരമാണ് ദീപിക പദുക്കോൺ. ഇപ്പോൾ ആ കാലത്തെ കുറിച്ചു വീണ്ടും ഓർക്കുകയാണ് കോൻ ബനേഗാ ക്രോർപതിയുടെ പുതിയ എപ്പിസോഡിൽ താരം. വിഷാദ രോഗം തന്നെ ബാധിച്ചതിനെ കുറിച്ചും അതിനെ അതിജീവിച്ചതിനെ കുറിച്ചും അവതാരകനായ അമിതാഭ് ബച്ചനോട് തുറന്നു പറയുകയാണ് ദീപിക. 

‘2014ലാണ് വിഷാദ രോഗം ബാധിച്ചത് അറിയുന്നത്. ആളുകൾ ഇക്കാര്യത്തെ കുറിച്ച് തുറന്നു പറയാൻ മടിക്കുന്ന കാലമായിരുന്നു അത്. അത് ഒരു അവസ്ഥയായി കണക്കാക്കുകയും ആളുകൾക്ക് ഇതേകുറിച്ച് കാര്യമായ അറിവുണ്ടായിരുന്നില്ല. ഞാൻ അങ്ങനെ അനുഭവിക്കുമ്പോൾ വിഷാദ രോഗം ബാധിച്ച മറ്റുള്ളവർക്ക് എെത്രമാത്രം ബുദ്ധിമുട്ടുകള്‍ ഉണ്ടായിരിക്കും. ഈ ചിന്തയാണ് ഇക്കാര്യം തുറന്നു പറയാൻ എന്നെ പ്രേരിപ്പിച്ചത്. ഒരാളുടെ ജീവനെങ്കിലും ഈ തുറന്നു പറച്ചിലിലൂടെ രക്ഷിക്കാൻ സാധിച്ചെങ്കിൽ എന്നായിരുന്നു മനസ്സിലുണ്ടായിരുന്നു. ഇന്ന് ആ അവസ്ഥയിൽ നിന്നും സമൂഹം ഏറെ മുന്നോട്ടു വന്നു.’– ദീപിക പറയുന്നു. 

ഉള്ളിൽ ശൂന്യത തോന്നിയപ്പോഴാണ് വിഷാദ രോഗം ബാധിച്ചതായി തിരിച്ചറിഞ്ഞതെന്നും ദീപിക പറയുന്നു. മാതാപിതാക്കൾ ഈ അവസ്ഥ തിരിച്ചറിഞ്ഞതെന്നും ദീപിക വ്യക്തമാക്കി. ‘ബാംഗ്ലൂരിൽ നിന്നും എന്നെ കാണാനായി എത്തിയതായിരുന്നു അവർ. വിമാനത്താവളത്തിൽ വച്ച് ഞാൻ വിങ്ങിപ്പൊട്ടി. അത് കണ്ടതും എന്തോ പ്രശ്നമുണ്ടെന്ന് അമ്മയ്ക്ക് മനസ്സിലായി. ഒരു സഹായത്തിനായുള്ള കരച്ചിലായിരുന്നു അത്. അത് കണ്ടതും എന്തോ പ്രശ്നമുണ്ടെന്ന് അമ്മയ്ക്ക് മനസ്സിലായി. അങ്ങനെ അമ്മ മനോരോഗ വിദഗ്ധനെ കാണാൻ ആവശ്യപ്പെട്ടത്. അങ്ങനെ ചെയ്യുകയും മാസങ്ങൾക്കു ശേഷം വിഷാദത്തെ അതിജീവിക്കുകയും ചെയ്തു. ’– ദീപിക വ്യക്തമാക്കി. 

English Summary: Deepika Padukone About Her Depression

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com