ADVERTISEMENT

പിതാവിനെ രക്ഷാകർതൃ സ്ഥാനത്തു നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ കേസിൽ  പ്രശസ്ത പോപ് ഗായിക ബ്രിട്നി സ്പിയേഴ്സിന് അനുകൂല കോടതി വിധി. ബ്രിട്നി സ്പിയേഴ്സിന്റെ പിതാവ് ജെമി പാർനൽ സ്പിയേഴ്സിന്റെ കൈവശമുള്ള ബ്രിട്ട്നിയുടെ സ്വത്തുക്കൾ അവർക്ക് തിരിച്ചു നൽകണമെന്നും കോടതി ഉത്തരവിട്ടു. എന്നാൽ തനിക്ക് അനുകൂലമായ വിധി ബ്രിട്നി സ്പിയേഴ്സ് ആഘോഷിച്ചത് നഗ്ന ചിത്രങ്ങൾ പങ്കുവച്ചാണ്. സോഷ്യൽ മീഡിയയിലൂടെയാണ് താരം തന്റെ നഗ്ന ചിത്രങ്ങൾ പങ്കുവച്ചത്. 

പിതാവിന്റെ രക്ഷാകർതൃത്വത്തിൽ നിന്നും മോചിതയായിന്റെ സന്തോഷമാണ് താരം ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് ആഘോഷമാക്കിയത്. ബാത്ത് ടബ്ബിനു മുന്നിലും ബീച്ചിലും നിന്നുള്ള തന്റെ നഗ്ന ചിത്രങ്ങളാണ് താരം പങ്കുവച്ചത്. പിതാവിൽ നിന്നും ഗായിക നേരിട്ടത് മോശം പെരുമാറ്റമാണെന്നും കോടതി വിലയിരുത്തി. തുടർന്നാണ് ജെമി സ്പിയേഴ്സിനെ ബ്രിട്നി സ്പിയേഴ്സിന്റെ രക്ഷാകര്‍തൃസ്ഥാനത്തു നിന്നും നീക്കിക്കൊണ്ട് കോടതി വിധി പുറപ്പെടുവിച്ചത്. കൂടാതെ സ്വത്തുക്കളുടെ ഉടമസ്ഥാവകാശവും ബ്രിട്നിക്ക് വിട്ടുനൽകണമെന്നും കോടതി ജെയിംസിന് നിർദേശം നൽകി. 

കഷ്ടപ്പെട്ട് സമ്പാദിച്ച സ്വത്തുക്കളുടെ നിയന്ത്രണവും തന്റെ മേലുള്ള അധികാരവും പിതാവിൽ നിന്നും എടുത്തുമാറ്റണം എന്നാവശ്യപ്പെട്ടാണ് ബ്രിട്നി സ്പിയേഴ്സ് കോടതിയെ സമീപിച്ചത്. 13 വർഷം മുൻപ് ഭർത്താവ് കെവിൻ ഫെഡർലനുമായുള്ള വിവാഹബന്ധം ബ്രിട്നി സ്പിയേഴ്സ് വേർപ്പെടുത്തിയിരുന്നു. തുടർന്നാണ് പിതാവ് ജെമി സ്പിയേഴ്സ് സ്വത്തുക്കളുടെ നിയന്ത്രണം ഏറ്റെടുത്തത്. 

English Summary: Britney Spears Shares Nude Photos

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com