സ്വിംസ്യൂട്ട് ചിത്രം പോസ്റ്റ് ചെയ്തു; എന്നാണ് വിവാഹമോചനം എന്ന് ചോദ്യം; മറുപടിയുമായി നടി

vidyulekha
SHARE

വസ്ത്രധാരണത്തിന്റെ പേരിൽ പലപ്പോഴും സ്ത്രീകൾ വിമർശിക്കപ്പെടാറുണ്ട്. ഏറ്റവും ഒടുവിൽ സോഷ്യൽ മീഡിയയുടെ ആക്രമണത്തിന് ഇരയായത് തെന്നിന്ത്യൻ നടി വിദ്യുലേഖ രാമനാണ്. അടുത്തിടെയായിരുന്നു വിദ്യുലേഖ രാമൻ ഫിറ്റ്നസ് ട്രെയ്നർ സഞ്ജയിനെ വിവാഹം കഴിച്ചത്. പിന്നീട് ഹണിമൂണിനു പോയപ്പോൾ എടുത്ത ചില ഫോട്ടോകൾ അടുത്തിടെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു. തുടർന്നാണ് വിദ്യുലേഖയ്ക്കെതിരെ രൂക്ഷവിമർശനമുണ്ടായത്. എന്നാൽ ഈ വിമര്‍ശനത്തിനു മറുപടിയുമായെത്തിയിരിക്കുകയാണ് താരം. 

മാലദ്വീപിലെ അവധിക്കാല ഫോട്ടോകളിൽ ഒന്ന് സ്വിംസ്യൂട്ട് ധരിച്ച ചിത്രമായിരുന്നു. ഇതായിരുന്നു സോഷ്യൽമീഡിയയിലെ സദാചാരവാദികളെ പ്രകോപിപ്പിച്ചത്. ചിത്രം പങ്കുവച്ചതിനു പിന്നാലെ ക്രൂരമായ വിമർശനങ്ങളും സന്ദേശങ്ങളുമാണ് തനിക്ക് ലഭിച്ചതെന്നും വിദ്യുലേഖ പറയുന്നു. ‘എന്നാണ് വിവാഹ മോചനം എന്നായിരുന്നു ഒരാളുടെ ചോദ്യം. സ്വിംസ്യൂട്ട് ധരിച്ചതുകൊണ്ടു മാത്രം എന്നാണ് വിവാഹമോചനം എന്നു ചോദിക്കുന്നു. 1920ലെ അമ്മാവന്മാരും അമ്മായിമാരും പുറത്തു പോകൂ.2021ലേക്ക് വരൂ. നെഗറ്റിവ് കമന്റുകളല്ല. മറിച്ച് ഒരു സമൂഹം എന്ന നിലയ്ക്ക് ചിന്തിക്കുന്ന രീതിയിലാണ് പ്രശ്നം. ’– വിദ്യുലേഖ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കുന്നു. 

ഒരു സ്ത്രീയുടെ വസ്ത്രധാരണമാണ് വിവാഹമോചനത്തിലേക്ക് നയിക്കുന്നതെങ്കിൽ ശരിയായ വസ്ത്രം ധരിക്കുന്നു എന്നു പറയപ്പെടുന്നവരെല്ലാം സന്തുഷ്ട വിവാഹ ജീവിതം നയിക്കേണ്ടേ എന്നും വിദ്യുലഖ ചോദിക്കുന്നു. ‘സഞ്ജയിനെപ്പോലെ സുരക്ഷിതത്വം നൽകുന്നൊരു ഭർത്താവാണ് എന്റെ ഭാഗ്യം. ഇതിനെ അവഗണിക്കാനാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ, എനിക്കങ്ങനെ തള്ളിക്കളയാനാകില്ല. ജീവിതത്തോടുള്ള വിഷലിപ്തമായ, ഇടുങ്ങിയ, അങ്ങേയറ്റം പ്രതിലോമകരമായ ചിന്താ​ഗതിയെ മാറ്റാൻ എനിക്ക് കഴിയില്ല. പക്ഷേ നിങ്ങളുടെ ജീവിതത്തിലെ സ്ത്രീകൾ ഇത്തരം സ്ത്രീവിരുദ്ധമായ അടിച്ചമർത്തപ്പെട്ട അവ​ഗണിക്കപ്പെട്ട രീതികൾക്കെതിരെ പ്രതികരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

English Summary: "When Is Your Divorce?": What Trolls Told Actress Vidyulekha Raman On Swimsuit Pic

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ചോക്ലേറ്റ് ചാക്കോച്ചനൊക്കെ പണ്ട്, ഇപ്പോ കൈയിൽ ചോക്ലേറ്റിന്റെ കവർ മാത്രമേയുള്ളു | Nna Thaan Case Kodu

MORE VIDEOS