ജീവിതത്തെ കുറിച്ചുള്ള കാഴ്ചപ്പാടുകളും നിലപാടുകളും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കുന്ന താരമാണ് പ്രിയങ്ക ചോപ്ര. ഭർത്താവ് നിക് ജോനാസുമൊത്തുള്ള അവധിക്കാല ചിത്രങ്ങൾ താരം പങ്കുവയ്്ക്കാറുണ്ട്. ഒരു ചെറിയ കുറിപ്പോടെയായിരിക്കും പലപ്പോഴും ചിത്രങ്ങൾ പങ്കുവയ്ക്കുന്നത്. എന്നാൽ ഇതിലൂടെയൊന്നും പ്രിയങ്കയെ ആരാധകർക്ക് വിലയിരുത്താനാകില്ലെന്നാണ് നെറ്റിസൺസിന്റെ പക്ഷം. ഇപ്പോള്‍ വിക്ടോറിയാസ് സീക്രട്ട് വോയ്സസ് പോഡ്കാസ്റ്റിലൂടെ ജീവിതത്തെ കുറിച്ച് ഇതുവരെ പറയാത്ത ചിലകാര്യങ്ങള്‍ പങ്കുവയ്ക്കുകയാണ് പ്രിയങ്ക ചോപ്ര.
ഇന്റർനെറ്റിന്റെ ടോക്സിക് സ്വഭാവത്തെയും അരക്ഷിതാവസ്ഥയെയും കുറിച്ചും അതിജീവനത്തിലൂടെ കരസ്ഥമാക്കിയ ജീവിത വിജയത്തെ കുറിച്ചുമാണ് പ്രിയങ്ക പറയുന്നത്. യഥാർഥത്തിലുള്ള മുഖവും ശരീരവും പ്രദർശിപ്പിക്കാൻ ബുദ്ധിമുട്ടാണ്. ശരിക്കും എങ്ങനെയാണോ അങ്ങനെയല്ലാതെ പ്രത്യക്ഷപ്പെടാൻ നിർബന്ധിതയായെന്നും ഇന്റർനെറ്റിന്റെ ടോക്സിക് സ്വഭാവത്തെ കുറിച്ച് പ്രിയങ്ക പറയുന്നു
പ്രിയങ്കയുെട വാക്കുകൾ ഇങ്ങനെ: ‘സ്വകാര്യതയെ മാനിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന വ്യക്തിയാണ് ഞാൻ. എന്റെ വീട്, കുടുംബം, വികാരങ്ങള്‍ ഇതെല്ലാം വളരെ സ്വകാര്യമായി വയ്ക്കാനാണ് എനിക്ക് ഇഷ്ടം. ’– സ്വകാര്യത എങ്ങനെയാണ് തീരുമാനിക്കുന്നതെന്ന ചോദ്യത്തിനായിരുന്നു പ്രിയങ്കയുടെ മറുപടി. ‘എനിക്ക് ഇതുവരെ കുട്ടികളില്ല. അതുകൊണ്ടു തന്നെ അവരുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയില്ല. കൂടുതൽ ആലോചിക്കാതെ പെട്ടന്നു തന്നെ അവരുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഞാൻ തീരുമാനമെടുക്കും എന്നുമാത്രമേ ഇപ്പോൾ പറയാൻ സാധിക്കൂ. എന്നെ കുറിച്ച് ആഴത്തിൽ ചിന്തിക്കാറില്ല. ചിലപ്പോൾ ഭർത്താവ്, അമ്മ, സഹോദരൻ ഇവരോടൊപ്പമുള്ള ചിത്രങ്ങളെല്ലാം ഞാൻ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കും. പക്ഷേ, എന്റെ വീട്ടിനുള്ളിൽ എന്താണ് സംഭവിക്കുന്നതെന്നു സംബന്ധിച്ച കാര്യങ്ങൾ രഹസ്യമാക്കി വയ്ക്കും. എന്റെ സുരക്ഷിതമായ ഇടമാണ് വീട്.
ഇത് അൽപം ആലങ്കാരികമാണ്. എനിക്ക് എന്താണോ തോന്നുന്നത് അതുമാത്രമാണ് ഞാൻ മറ്റുള്ളവരുമായി പങ്കുവയ്ക്കുന്നത്. പലപ്പോഴും അത് ഒരു കുറിപ്പിലൂടെയായിരിക്കും. 17–ാം വയസ്സിലാണ് ഞാൻ ഈ ബിസിനസിന്റെ ഭാഗമാകുന്നത്. പാരമ്പര്യത്തിൽ ഊന്നിനിൽക്കുന്ന ഒരു വ്യവസായമാണ് ഇത്. അതിജീവനത്തിനായി നിങ്ങൾക്ക് പോരാടേണ്ടി വരും. വികാരങ്ങൾക്ക് അടിമപ്പെടരുത്. അതിജീവനത്തിലൂടെയാണ് ഞാൻ എന്നെ വാര്‍ത്തെടുത്തത്. ഒരു തെരുവുനായ എങ്ങനെയാണോ അതിന്റെ വഴികൾ തിരഞ്ഞെടുക്കുന്നത് അതുപോലെയാണ് ഞാൻ. എനിക്കിഷ്ടമുള്ള വഴികളിലൂടെ സഞ്ചരിക്കും. ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യും. അങ്ങേയറ്റം അഭിമാനത്തോടെയും സന്തോഷത്തോടെയുമാണ് ഞാൻ എനിക്കിഷ്ടമുള്ളതു പോലെ ജീവിക്കുന്നത്. ഒരു സ്ത്രീ എന്ന നിലയിൽ അങ്ങേയറ്റം സുരക്ഷിതമായ ഇടത്തിലാണ് ജീവിതമെന്നും പ്രിയങ്ക വ്യക്തമാക്കി.
English Summary: Priyanka Chopra Compares Herself To Street Dog