ADVERTISEMENT

ഓരോ സ്ഥാപനത്തിലെയും അന്തരീക്ഷമാണ് ജോലിക്കാരെ അവിടെ പിടിച്ചുനിർത്തുന്നത്. എത്ര  കഠിനമായ ജോലിയാണെങ്കിലും സ്ഥാപനത്തിലെ അധികാരികൾക്ക് കീഴുദ്യോഗസ്ഥരോടുള്ള പെരുമാറ്റംപോലെ ഇരിക്കും അവരുടെ പ്രവർത്തനം .ഇപ്പോഴിതാ  കമ്പനിക്കുണ്ടായ നേട്ടം ഓരോ ജോലിക്കാർക്കും ആഘോഷിക്കാനുള്ള അവസരമാക്കി മാറ്റി മാതൃകയാവുകയാണ് ഒരു വനിതാ സംരംഭക . സ്പാങ്ക്സ് എന്ന അമേരിക്കൻ കമ്പനിയുടെ ഉടമയായ സാറ ബ്ലാക്കലി ലോകത്തിലെ ഏറ്റവും മികച്ച ബോസ് എന്ന പേരിന് അർഹയാണ്. 

അടുത്തിടെ ഒരു നിക്ഷേപക സംരംഭം സാറയുടെ കമ്പനിയിൽ ഓഹരി സ്വന്തമാക്കിയതോടെ കമ്പനിയുടെ മൂല്യം 1.2 ബില്യൺ ഡോളർ (9000 കോടി) എന്ന നിലയിലേക്ക് ഉയർന്നു.ഇത് ആഘോഷിക്കാൻ ഒരു വമ്പൻ പാർട്ടിയാണ് ജോലിക്കാർക്കായി സാറ ഒരുക്കിയത്. എന്നാൽ ജോലിക്കാർക്കുള്ള സർപ്രൈസ് അതുകൊണ്ട് തീർന്നില്ല. ഓരോരുത്തർക്കും 10,000 ഡോളറും( ഏഴര ലക്ഷം രൂപ)ലോകത്തെവിടേയ്ക്കും സഞ്ചരിക്കാനുള്ള രണ്ട് ഫസ്റ്റ്ക്ലാസ് ഫ്ലൈ ടിക്കറ്റുകളും നൽകിയാണ് സാറാ അവരെ ഞെട്ടിച്ചത്. 

പാർട്ടിക്കിടെ അപ്രതീക്ഷിതമായുള്ള പ്രഖ്യാപനം ജോലിക്കാർക്ക് അത്ഭുതമായിരുന്നു. താൻ ഏറെ സന്തോഷം അനുഭവിച്ച നിമിഷമായിരുന്നു  അതെന്ന് സാറ തന്റെ ഇൻസ്റ്റാഗ്രാം പേജിൽ കുറിക്കുന്നു. കമ്പനിയുടെ നേട്ടം ഓരോ ജോലിക്കാർക്കും അവർക്ക് ഇഷ്ടമുള്ള രീതിയിൽ ആഘോഷിക്കാൻ അവസരം ഒരുക്കണമെന്നും എന്നെന്നും  ഓർമിക്കുന്ന ഒന്നായി അവരുടെയുള്ളിൽ നിലനിൽക്കണം എന്നുമുള്ള ആഗ്രഹത്തെ തുടർന്നാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും സാറ പറയുന്നു. 

പത്തോ ഇരുപതോ ജോലിക്കാർ മാത്രമുള്ള സ്ഥാപനമാണ് സാറയുടേത് എന്ന് കരുതിയെങ്കിൽ തെറ്റി. അഞ്ഞൂറിൽപരം ആളുകളാണ് കമ്പനിയിൽ ജോലിചെയ്യുന്നത്. 5000 ഡോളർ മാത്രം കയ്യിൽ കരുതി 21 കൊല്ലം മുമ്പാണ് സാറ സ്ഥാപനം ആരംഭിച്ചത്.100 കോടി ആസ്തിയുള്ള ഒന്നായി സ്ഥാപനത്തെ വളർത്തുക എന്നതായിരുന്നു സ്വപ്നം. എന്നാൽ കഠിനാധ്വാനവും ജോലിക്കാരുടെ  ആത്മാർത്ഥതയുംകൊണ്ട് കമ്പനി  വലിയ നേട്ടങ്ങൾ എത്തിപിടിക്കുകയായിരുന്നു ജോലിക്കാർക്കുള്ള സമ്മാനം പ്രഖ്യാപിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങൾ എത്തിയതോടെ ലക്ഷക്കണക്കിനാളുകൾ കണ്ടുകഴിഞ്ഞു. 

English Summary: CEO gifts staff Rs 7.5 lakhs, 2 first-class tickets each for this reason - WATCH video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com