ADVERTISEMENT

ഡോക്ടറാകുക എന്നത് പലരുടെയും കുട്ടിക്കാലം മുതലുള്ള സ്വപ്നമായിരിക്കും.  സമൂഹത്തിൽ  ഏറ്റവും കൂടുതൽ ബഹുമാനം ലഭിക്കുന്ന പ്രൊഫഷനുകളിലൊന്നാണ് ഡോക്ടർ. എന്നാൽ ഇവരിൽ ചിലരെങ്കിലും ഈ പ്രൊഫഷൻ ഉപേക്ഷിച്ച് മറ്റു മേഖലയിലേക്കു പോകും. സാമൂഹിക സേവനം അർപ്പണ മനോഭാവത്തോടെ കണ്ട് കൂടുതൽ മികച്ച മേഖല തിരഞ്ഞെടുക്കുന്നവരും ഉണ്ട്.  അക്കൂട്ടത്തിൽ ഒരാളാണ് ഡോ. ദർപ്പണ അലുവാലിയ. 

പഞ്ചാബ് സ്വദേശിയായ ഡോ. ദര്‍പ്പണ അലുവാലിയ 73–ാം ബാച്ച് ഇന്ത്യൻ പൊലീസ് സർവീസസിൽ ഒന്നാമതാണ്. രണ്ടാംതവണ എഴുതിയാണ് ദര്‍പ്പണ ഈ അഭിമാന നേട്ടം സ്വന്തമാക്കിയത്. എന്നാൽ, സ്വന്തം ഡ്യൂട്ടിക്ക് പുറത്ത് സ്ത്രീകൾക്കായി ഒരു സംഘടന ആരംഭിച്ചിരിക്കുന്നു. 27കാരിയായ ദർപ്പണ സ്തനാർബുദ ബോധവത്കരണത്തിനായാണ് ഒരു സംഘടന രൂപീകരിച്ചത്. 2017ൽ പട്യാലയിലെ സർക്കാർ മെഡിക്കൽ കോളജില്‍ നിന്നാണ് ദർപണ അലുവാലിയ എംബിബിഎസ് നേടിയത്. 

എംബിബിഎസ് നേടിയതിനു പിന്നാലെയാണ് ദർപ്പണ എൻജിഒ ആരംഭിച്ചത്. ‘ഇതൊരു മാറ്റമല്ല.  ഞാൻ മുൻപ് ചെയ്തിരുന്നതിൽ നിന്നും അൽപം കൂടി ഉത്തരവാദിത്തം കൂടുതലാണ്. ചെയ്തിയിരുന്ന ജോലികളുടെ ഒരു വിപുലീകരണം കൂടിയാണ് ഇത്. ഈ പുതിയ റോൾ ഞാൻ ഉത്തരവാദിത്തത്തോടെ നിർവഹിക്കും. ആളുകൾ അടിയന്തര ഘട്ടങ്ങളിൽ പൊലീസിനെയാണ് ആശ്രയിക്കുക. പ്രത്യേകിച്ച് സ്ത്രീകൾ. അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനു മുൻഗണന  നൽകും.’– ദർപ്പണ അലുവാലിയ പറയുന്നു. 

പഞ്ചാബ് പൊലീസിൽ സോവനമനുഷ്ഠിച്ചിരുന്ന മുത്തച്ഛൻ നരേന്ദ്ര സിങ്ങാണ് ഈ മേഖലയിലേക്ക് വരാൻ ദര്‍പ്പണയുടെ പ്രചോദനം. അദ്ദേഹത്തിൽ നിന്ന് പൊലീസ് ഉദ്യോഗസ്ഥരുടെ ചുമതല എന്താണെന്നു മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ടെന്നും ദര്‍പ്പണ വ്യക്തമാക്കി. പരിശീലന കാലയളവിൽ പലരീതിയിലുള്ള അതിക്രമങ്ങൾക്കിരയായ സ്ത്രീകളെ സന്ദർശിക്കുകയും ജീവിതത്തിൽ അവർ നേരിട്ട വെല്ലുവിളികളെ കുറിച്ച് മനസ്സിലാക്കുകയും ചെയ്തു. ഇതിലൂടെ സ്ത്രീകളുടെ പ്രശ്നങ്ങൾ കൂടുതൽ മനസ്സിലാക്കാൻ സാധിച്ചതായും ദർപ്പണ പറഞ്ഞു. 

English Summary: From Doctor To Becoming IPS Officer, Dr Darpana Ahluwalia Is A Master Of  all

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com