തല കീഴായി മന്ദിരയുടെ 33 ‘ഹാന്റ് സ്റ്റാന്റ് അപ്പ്’, പുതിയ വർക്ക് ഔട്ട് വിഡിയോ വൈറൽ

mandira-workout
SHARE

ആരോഗ്യകരമായ ജീവിതത്തിന് വ്യായാമം അത്യന്താപേക്ഷിതമാണ്. പ്രമുഖരടക്കം പലരും തങ്ങളുടെ വർക്ക്ഔട്ട് വിഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ വേറിട്ട വർക്ക് ഔട്ട് വിഡിയോയുമായി എത്തുകയാണ് നടിയും ഫാഷൻ ഡിസൈനറുമായ മന്ദിര ബേദി. മന്ദിര പങ്കുവച്ച വിഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. 

ഏവർക്കും ഊര്‍ജസ്വലമായ പ്രഭാതം ആശംസിച്ച താരം, ഇന്ന് 33 തവണ കൈ കുത്തി തലകീഴായി നിന്ന് ചെയ്ത വ്യായാമത്തിന്റെ വിശേഷം ആരാധകരോട് പങ്കിടുകയാണ്. അത്ര എളുപ്പമല്ലാത്ത ഈ വ്യായാമ മുറ ചെയ്തത്തിന്റെ സന്തോഷം പങ്കിടുന്ന കുറിപ്പിൽ എന്തൊക്കെ സംഭവിച്ചാലും മുന്നോട്ട് തന്നെയെന്ന ധ്വനിയും താരം നൽകുന്നു. വർക്ക്ഔട്ട് വിഡിയോക്ക് പശ്ചാത്തലത്തിൽ സാറ ബറല്ലസിന്റെ ‘ബ്രേവ്’ കേൾക്കാം.

ഫിറ്റ്നസിൽ ഏറെ ശ്രദ്ധ നൽകുന്ന താരമാണ് മന്ദിര ബേദി. ഫിറ്റ്നസ് പ്രേമികൾക്കു പ്രചോദനമാകുന്ന രീതിയിലുള്ള വിഡിയോകൾ താരം നേരത്തെയും സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. ജീവിതത്തിൽ സന്തോഷം പകരുന്ന കാര്യങ്ങളും മന്ദിര പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ മന്ദിര സോഷ്യൽ മീഡിയയിൽ ഇങ്ങനെ കുറിച്ചു. ‘ക്ഷമ, സ്നേഹം, ദയ എന്നിവയെലല്ലാം കുട്ടികളെ വളർത്തുന്നതിനും കുടുംബത്തെ പരിപാലിക്കുന്നതിനും അത്യന്താപേക്ഷിതമാണ്. ജീവിത യാത്ര പലപ്പോഴും ദുഷ്കരമായിരിക്കും. എങ്കിലും പുഞ്ചിരിക്കുന്ന മുഖവും ധൈര്യവും കൈവിടാതിരിക്കുക. മറ്റുള്ളവര്‍ അംഗീകരിച്ചില്ലെങ്കിലും സ്വന്തം നിലപാടുണ്ടായിരിക്കണം. എന്നെ ഞാനാക്കിയ കുടുംബത്തോടു നന്ദിയുണ്ട്. അതാണ് ഇപ്പോഴും എന്നെ നല്ല രീതിയിൽ നിലനിർത്തുന്നത്.’ മാതാപിതാക്കൾക്കും സഹോദരനുമൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രം പങ്കുവച്ചായിരുന്നു മന്ദിരയുടെ ഹൃദ്യമായ കുറിപ്പ്. 

English Summary: When Mandira Bedi Did 33 Handstands In A Row. See What She Posted

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS