ശസ്ത്രക്രിയ കഴി​ഞ്ഞു, ഇത് എന്റെ രണ്ടാം ജന്മം: അസുഖ വിവരം വെളിപ്പെടുത്തി സുസ്മിത സെൻ

susmitha-sen
SHARE

കഴിഞ്ഞ ആഴ്ച ശസ്ത്രക്രിയക്ക് വിധേയയായി എന്നു വെളിപ്പെടുത്തി പ്രശസ്ത താരം സുസ്മിത സെൻ. 46–ാം ജന്മദിനത്തോട് അനുബന്ധിച്ചായിരുന്നു താരത്തിന്റെ വെളിപ്പെടുത്തൽ. ജന്മദിന ആശംസകൾക്ക് നന്ദി അറിയിച്ച താരം ആരോഗ്യസ്ഥിതിയെ കുറിച്ചു പറയുകയായിരുന്നു. ‌

സുസ്മിത സെന്നിന്റെ വാക്കുകൾ ഇങ്ങനെ: ‘സ്നേഹത്തിൽ പൊതിഞ്ഞ് നിങ്ങൾ അറിയിച്ച ഓരോ ആശംസകൾക്കും ഹൃദയത്തില്‍ നിന്നു നന്ദി.  ഈ ജന്മദിനം എനിക്കും സന്തോഷത്തിന്റെതാണ്. കാരണം ഇതെന്റെ പുനർജന്മമാണ്. അതിൽ  കുടുതൽ എനിക്ക് ഒന്നും പറയാൻ സാധിക്കുന്നില്ല.’– സുസ്മിത സെൻ പറയുന്നു.

‘ഒരു ചെറിയ രഹസ്യം നിങ്ങളോടു പറയാൻ ആഗ്രഹിക്കുന്നു. ആര്യ–2 പൂർത്തിയാക്കിയ ശേഷം ചെറിയൊരു യാത്ര പോയി. അതിനു ശേഷം നവംബര്‍ 16ന് ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. ഓരോ ദിനം കഴിയുംതോറും അദ്ഭുതകരമായി ഞാൻ സുഖം പ്രാപിച്ചു വരുന്നു. നിങ്ങളുടെ എല്ലാവരുടെയും സ്നേഹമാണ് എന്റെ ഏറ്റവും വലിയ പ്രചോദനം. അതിനാലാണ് ഈ മനോഹരമായ ലോകത്ത് എനിക്കിപ്പോഴും ജീവിക്കാൻ കഴിയുന്നത്. ഈ സ്നേഹം തുടർന്നും ഉണ്ടാകണം.’– സുസ്മിത കൂട്ടിച്ചേർത്തു.

നവംബർ 19നായിരുന്നു സുസ്മിതയുടെ ജന്മദിനം. സുഹൃത്തുക്കളും ആരാധകരും കുടുംബാംഗങ്ങളും അടക്കം നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ സുസ്മിതയ്ക്ക് ആശംസകൾ നേർന്നു.‘Happy Birthday, Babush’ എന്നായിരുന്നു സുസ്മിതയുടെ കാമുകനും മോഡലുമായ രോഹ്മാൻ ഷാൾ  സോഷ്യൽമീ‍ഡിയയിൽ കുറിച്ചത്. ‘ജന്മദിനാശംസകൾ അമ്മ. അമ്മയുടെ മക്കളായി ജനിക്കാന്‍ കഴിഞ്ഞത് ദൈവനുഗ്രഹമായി കരുതുന്നു. ’ എന്നാണ് സുസ്മിതയുടെ മകൾ റെനി സെൻ കുറിച്ചത്.

English Summary: Sushmita Sen says she underwent surgery days ago, reveals 'new look’ on birthday

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA