സംസ്കാരത്തോടെ പ്രതികരിക്കണം; മറ്റുള്ളവരുടെ അംഗീകാരം എനിക്ക് ആവശ്യമില്ല: സാമന്ത

actress-samantha-ruth-prabhu-looks-hot-in-red-co-ord-set
Image Credits : Samantha / Instagram
SHARE

സോഷ്യൽ മീഡിയയിൽ വരുന്ന നെഗറ്റിവ് കമന്റുകൾക്ക് മറുപടിയുമായി ചലച്ചിത്ര താരം സാമന്ത പ്രഭു. ജീവിതത്തിലെ പലകാര്യങ്ങളും സോഷ്യൽ മീഡിയിയിലൂടെ പങ്കുവയ്ക്കാറുണ്ട്. അടുത്തിടെ  ‘Elle’ മാസികയുടെ കവർചിത്രമായി സാമന്ത എത്തിയിരുന്നു. മാസികയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സോഷ്യൽ മീഡിയയിലെ നെഗറ്റീവ് കമന്റുകളെ കുറിച്ച് സാമന്തയുടെ പ്രതികരണം. 

‘മറ്റുള്ളവരുടെ അംഗീകാരം എനിക്ക് ആവശ്യമില്ല. വ്യത്യസ്ത അഭിപ്രായമുള്ള മനുഷ്യർ നമുക്കിടയിലുണ്ട്. പക്ഷേ, അവരോടെല്ലാം എനിക്ക് സനേഹവും ബഹുമാനവും ഉണ്ട്. വിമർശിക്കാൻ എല്ലാവർക്കും അവകാശമുണ്ട്. പക്ഷേ, അത്തരം വിമർശനങ്ങൾ മര്യാദയോടെയും സംസ്കാരത്തോടെയും ആയിരിക്കണം എന്നാണ് അവരോടെനിക്ക് പറയാനുള്ള കാര്യം. 

ദ് ഫാമിലി മാൻ എന്ന വെബ്സീരിസില്‍ ഈ വർഷം സാമന്ത മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ശ്രീലങ്കയിലെ തമിഴ് പോരാളിയായാണ് ദ് ഫാമിലി മാൻ എന്ന വെബ് സീരിസിൽ സാമന്ത എത്തിയത്. അടുത്തിടെയാണ് സാമന്തയും തെന്നിന്ത്യൻ താരം നാഗ ചൈതന്യയും വിവാഹ മോചനം നേടിയത്. വിവാഹ മോചനം നേടി ഒരാഴ്ചയ്ക്കു ശേഷം ഗര്‍ഭച്ഛിദ്രം നടത്തി എന്ന  തരത്തിലുള്ള തെറ്റായ പ്രചരണങ്ങൾ സാമന്തയ്ക്കെതിരെ നടന്നിരുന്നു.  ഈ വിഷയത്തിലും സാമന്ത പ്രതികരിച്ചു. 

‘നിങ്ങള്‍ക്കുള്ളിലെ വൈകാരികമായ ചിന്തകൾ എനിക്കു മേൽ അടിച്ചേൽപ്പിക്കരുത്. എന്നോടുള്ള സഹാനുഭൂതിക്ക് നന്ദി അറിയിക്കുന്നു. എന്റെ സ്വകാര്യജീവിതത്തെ കുറിച്ച് തെറ്റായ പ്രചാരണം നടത്തുന്നതിനെ കുറിച്ചൊന്നും ഞാൻ പ്രതികരിക്കുന്നില്ല. എനിക്ക് പലബന്ധങ്ങളും ഉണ്ടെന്നാണ് ചിലർ പറയുന്നത്. ഇപ്പോൾ ഗർഭച്ഛിദ്രം നടത്തി എന്നും പറയുന്നു. വിവാഹമോചനം എന്നത് വേദനാജനകമായ കാര്യമാണ്. അതുമായി പൊരുത്തപ്പെടാൻ സമയം എടുക്കും. എന്റെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായിരുന്നു അത്. എന്നാൽ ഒരുകാര്യം മാത്രമാണ് എനിക്ക് നിങ്ങളോട് പറയാനുള്ളത്. ഇത്തരം ആരോപണങ്ങൾക്കൊന്നും എന്നെ തകർക്കാൻ സാധിക്കില്ല.’– സാമന്ത പ്രതികരിച്ചു. 

English Summary: Samantha Ruth Prabhu dismisses boorish behaviour on social media: ‘I don’t demand unconditional acceptance’

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

5 ജി: ആകാശത്തെ ആശങ്ക– എക്സ്പ്ലെയ്നർ വിഡിയോ

MORE VIDEOS
FROM ONMANORAMA