ADVERTISEMENT

ഇഷ്ടപ്പെട്ട ബ്രാൻഡിന്റെ മോഡൽ എന്നത് സ്വപ്‌നം കാണുന്ന ഒട്ടേറെപ്പേരുണ്ട്. എന്നാൽ ആ ഭാഗ്യം കുറച്ചുപേർക്കു മാത്രമേ ലഭിക്കാറുള്ളൂ. സൗന്ദര്യവും കഴിവും ഒത്തിണങ്ങിയ അപൂർവം ഭാഗ്യശാലികള്‍ക്കു മാത്രമാണ്. ഇതിനുള്ള അവസരം ലഭിക്കുന്നത്.  എന്നാൽ, അമേരിക്കയിൽ വിക്ടോറിയ സീക്രട്‌സ് എന്ന വസ്ത്ര ബ്രാൻഡ് പുതിയതായി അവതരിപ്പിച്ച മോഡൽ ഡൗൺ സിൻഡ്രോം രോഗബാധിതയാണ്. കുട്ടിക്കാലം മുതൽ രോഗത്തോടു പൊരുതി അതിജീവിക്കാൻ ശ്രമിക്കുന്ന സാധാരണ യുവതി. എല്ലാ കഴിവുകളുമുള്ളവർക്കും സ്വപ്‌നം മാത്രമായ അപൂർവ പദവിയിൽ എത്തിച്ചേർന്നിരിക്കുകയാണ് സോഫിയ ജിറാവു എന്ന യുവതി. പ്യൂർട്ടോറിക്കോയിൽ നിന്നുള്ള സോഫിയുടെ ഏറ്റവും വലിയ ആഗ്രഹവും മോഡൽ ആകുക എന്നതായിരുന്നു. പരിമിതികളെ തരണം ചെയ്ത് അവസാനം അവർ നേട്ടം കൈവരിച്ചിരിക്കുന്നു. സംഭവം സമൂഹ മാധ്യമങ്ങളും ആഘോഷമാക്കിയിരിക്കുകയാണ്.

അടിവസ്ത്രങ്ങളാണ് വിക്ടോറിയ സീക്രട്‌സ് എന്ന ബ്രാൻഡിന്റെ വിശേഷപ്പെട്ട വസ്ത്രങ്ങൾ. ദ് ലവ് ക്ലൗഡ് എന്ന പേരിലാണ് പുതിയ ശ്രേണി അവർ അവതരിപ്പിച്ചിരിക്കുന്നത്. അതിന്റെ മോഡലായിട്ടാണ് സോഫിയ എത്തുന്നത്. മോഡലായുള്ള സോഫിയയുടെ ചിത്രം പങ്കുവച്ചുകൊണ്ട് കമ്പനി സമൂഹ മാധ്യമത്തിൽ ഇങ്ങനെ എഴുതി: 

25-ാം വയസ്സിൽ പ്യൂർട്ടോ റിക്കോയിൽ നിന്നുള്ള സോഫിയ ജിറാവു എന്ന യുവതി ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്‌നം സാക്ഷാത്കരിച്ചിരിക്കുന്നു. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഒരു കമ്പനിയുടെ മോഡലാകുക എന്ന സ്വപ്‌നം. 2019 ൽ സോഫിയ വസ്തങ്ങളും അനുബന്ധ വസ്തുക്കളും ഓൺലൈനായി വിൽക്കുന്ന ഒരു സ്‌റ്റോറും തുടങ്ങിയിരുന്നു. സോഫിയയും സ്വപ്‌ന സാക്ഷാത്കാരത്തെക്കുറിച്ച് വാചാലയായി. ലോകത്തിന്റെ മുക്കിലും മൂലയിലും ഇനി എന്റെ മോഡൽ വേഷം വെട്ടിത്തിളങ്ങുമെന്ന് നിങ്ങളെ അറിയിക്കുന്നതിൽ എനിക്ക് സന്തോഷമുണ്ട്. പേടി എന്ന വാക്ക് ഒരിക്കലും എന്റെ നിഘണ്ടുവിൽ ഉണ്ടായിട്ടില്ല. എന്നും ആത്മവിശ്വാസം എനിക്കു കൂട്ടുണ്ട്. ഇതാ ഈ അപൂർവ നിമിഷത്തിലും- അവർ എഴുതി.

വിക്ടോറിയ സീക്രട്‌സിന്റെ ഏറ്റവും പുതിയ ബ്രാ അണിഞ്ഞുകൊണ്ടുള്ള ആത്മവിശ്വാസം സ്ഫുരിക്കുന്ന ചിത്രവും അവർ പങ്കുവച്ചിട്ടുണ്ട്. സ്വന്തം പേര് കൊത്തിയ നെക്ലേസ് ധരിച്ചുകൊണ്ടുള്ള ചിത്രത്തിലും സോഫിയ അനുഭവ പരിചയമുള്ള മോഡലിനെപ്പോലെതന്നെ തിളങ്ങുന്നുണ്ട്.

എത്രയോ നാളായി ഞാൻ ഇങ്ങനെയൊരു കാര്യം സ്വപ്‌നം കാണുന്നു. അതിനുവേണ്ടി പ്രവർത്തിക്കുന്നു. അവസാനമായി ഒരു രഹസ്യം കൂടി ഞാൻ വെളിപ്പെടുത്താം. വിക്ടോറിയ സീക്രട്‌സ് അവതരിപ്പിക്കുന്ന മോഡലുകളിൽ എനിക്കു മാത്രമാണ് ഡൗൺ സിൻഡ്രോം എന്ന രോഗം. എന്നും എന്നെ പിന്തുണച്ച എല്ലാവർക്കും നന്ദി. എന്റെ കഴിവുകളിൽ വിശ്വസിച്ച സ്ഥാപനത്തിനും ഞാൻ നന്ദി പറയുന്നു. ജീവിതത്തിൽ ആർക്കും പരിമിതികളില്ലെന്നും ഏതു സ്വപ്‌നവും സാധ്യമാണെന്നും  അനുഭവത്തിലൂടെ തെളിയിക്കാൻ സാധിച്ചതിലും സന്തോഷമുണ്ട്. ഇതൊരു തുടക്കം മാത്രമാകട്ടെ. 

ഇനിയും നേട്ടങ്ങൾ ഈ വഴിയെ വരട്ടെ. 2020 ൽ ന്യൂയോർക്ക് ഫാഷൻ വീക്കിനോട് അനുബന്ധിച്ച് റാംപിൽ ചുവടുവച്ചിട്ടുമുണ്ട് സോഫിയ. രോഗ വിവരം മറച്ചുവയ്ക്കാതെ തന്നെ സ്വപ്‌നത്തിനുവേണ്ടി അക്ഷീണം പ്രയത്‌നിച്ച സോഫിയയെ അഭിനന്ദനങ്ങൾ കൊണ്ടു മൂടുകയാണ് പലരും. ഇത് എടുത്തുപറയേണ്ട, ആഘോഷിക്കേണ്ട നേട്ടം തന്നെയാണെന്ന് അവർ ഏകസ്വരത്തിൽ ചൂണ്ടിക്കാട്ടുന്നു.

English Summary: Victoria's Secret introduces first model with Down's Syndrome

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com