ADVERTISEMENT

അഭിനയത്തിന്റെയും സ്‌റ്റൈലിന്റെയും കാര്യത്തിൽ ഒട്ടും പിറകിൽ അല്ലെന്ന് തെളിയിച്ചിട്ടുണ്ട് നടി മൃണാൾ താക്കൂർ. ഫിറ്റ്നസിന്റെ കാര്യത്തിൽ താൻ അതീവ ശ്രദ്ധയാണു കൊടുക്കുന്നതെന്ന് അവർ നേരത്തേതന്നെ വ്യക്തമാക്കിയിട്ടുമുണ്ട്. കഴിഞ്ഞ ദിവസം കിക്‌ബോക്‌സിങ്ങിൽ ഏർപ്പെടുന്ന ഒരു വിഡിയോ നടി സമൂഹ മാധ്യമത്തിൽ പോസ്റ്റ് ചെയ്തിരുന്നു. മറ്റൊരു സാധാരണ ദിവസം കൂടി എന്നാണ് അടിക്കുറിപ്പ് ചേർത്തിരിക്കുന്നത്. എല്ലാ ദിവസവും താൻ ഇതുപോലെ കഠിനമായ വ്യായാമ മുറകളിൽ ഏർപ്പെടുന്നു എന്നാണ് നടി ഉദ്ദേശിച്ചത്. 29 വയസ്സുള്ള മൃണാൾ താക്കൂറിന്റെ ഫിറ്റ്‌നസിനോടുള്ള താൽപര്യത്തെയും വ്യായാമത്തിലുള്ള അതീവ ശ്രദ്ധയെയും പലരും പുകഴ്ത്തിയെങ്കിലും ചില കമന്റുകൾ നടിയുടെ ശരീരത്തെ ദുഷ്ടലാക്കോടു കൂടി നോക്കിക്കൊണ്ടുള്ളതായിരുന്നു. ഒരു കമന്റ് ഇപ്പോൾ വൈറലായിരിക്കുകയാണ്.

 

നടി വ്യായാമം ചെയ്യുന്ന വിഡിയോയ്ക്ക് ഒരാൾ എഴുതിയ കമന്റാണ് പ്രശ്‌നങ്ങൾ സൃഷ്ടിച്ചത്. നിങ്ങളുടെ പിൻഭാഗം കണ്ടിട്ട് കുടം പോലെ തോന്നുന്നു എന്നായിരുന്നു കമന്റ്. 

അതിനു മറുപടിയായി മൃണാൾ എഴുതി നന്ദി സഹോദരാ.നിങ്ങളുടെ പിൻഭാഗം വലുതാണ്. കുറയ്ക്കാൻ ശ്രമിക്കൂ എന്നായിരുന്നു മറ്റൊരു കമന്റ്. അതിനു നടി കൊടുത്ത മറുപടി ഒരേസമയം രസകരവും ചിന്തിപ്പിക്കുന്നതുമായിരുന്നു.

 

ചിലർ പിൻഭാഗം ആകർഷകമാക്കാൻ വേണ്ടി പണം ചെലവഴിക്കുന്നു. ചിലർക്ക് അത് സ്വാഭാവികമായി കിട്ടുന്നു. ആകെ നമുക്ക് ചെയ്യാവുന്നത് നമ്മുടെ സ്വാഭാവികമായ ശരീരവുമായി ജീവിക്കുക എന്നതു മാത്രമാണ്. ഇതെന്റെ ശരീരം തന്നെയാണ്. നിങ്ങൾക്കു വേണമെങ്കിൽ നിങ്ങളുടെ ശരീരവും പ്രദർശിപ്പിക്കാം. കൃത്യവും ശക്തവുമായ മറുപടി കൊടുത്തു എന്നു മാത്രമല്ല ശരീര പ്രത്യേകതകളുടെ പേരിൽ താൻ നേരിട്ട അഗ്നിപരീക്ഷകളെക്കുറിച്ച് നടി വിശദീകരിക്കുകയും ചെയ്തു. എപ്പോഴും ഫിറ്റ് ആയിരിക്കാൻ ഞാൻ എത്രമാത്രം കഷ്ടപ്പെടുന്നു എന്നു നിങ്ങൾക്കറിയാമോ. എന്റെ ശരീരം പ്രത്യേകതകളുള്ളതാണ്. ഞാൻ അതിന് എന്തു ചെയ്യാനാണ്. എനിക്ക് ആകെ ചെയ്യാവുന്നത് ഈ ശരീരവുമായി ജീവിക്കുക എന്നതു മാത്രമാണ്. നടി പറയുന്നു.

 

English Summary: ‘Some pay for it, some have it naturally’: Mrunal Thakur hits back at body-shaming trolls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com