ADVERTISEMENT

കരിയറിന്റെ തുടക്കത്തിൽ തനിക്ക് ഒട്ടേറെ ഉപദേശങ്ങൾ ലഭിച്ചിട്ടുണ്ടെങ്കിലും ഏറ്റവും മോശവും നല്ലതുമായ ഉപദേശങ്ങൾ ഇനിയും മറന്നിട്ടില്ലെന്നു പറയുന്നു പ്രശസ്ത ബോളിവുഡ് നടി ദീപിക പദുക്കോൺ. സിനിമയിൽ എത്തുന്നതിനു മുമ്പ് മോഡലായിട്ടായിരുന്നു ദീപികയുടെ ഭാഗ്യ പരീക്ഷണം. അക്കാലത്ത് ഒട്ടേറെ മോശം അനുഭവങ്ങിലൂടെ അവർ കടന്നുപോയിട്ടുണ്ട്. ഇടക്കുണ്ടായ വിഷാദ രോഗത്തെക്കുറിച്ചും നടി നേരത്തേതന്നെ തുറന്നുപറഞ്ഞിട്ടുണ്ട്.

18-ാം വയസ്സിൽ തനിക്ക് ലഭിച്ച ഒരു ഉപദേശം നടി ഇപ്പോഴും ഓർക്കുന്നു. മാറിടം വലുതാക്കാൻ വേണ്ടിയുള്ള ശസ്ത്രക്രിയയ്ക്ക് വിധേയയാകുക എന്നായിരുന്നു  ഉപദേശം. എന്നാൽ ആ ഉപദേശം കേട്ടമാത്രയിൽ തന്നെ തള്ളിക്കളയാനുള്ള വിവേകം തനിക്കുണ്ടായി എന്നും അവർ അനുസ്മരിക്കുന്നു.

എന്തുകൊണ്ടും ചീത്ത ഉപദേശമായിരുന്നു അത്. അക്കാലത്ത് അത് തള്ളിക്കളയാൻ തോന്നിയല്ലോ എന്നോർത്ത് ഇന്ന് അഭിമാനം തോന്നുന്നു. 18-ാം വയസ്സിലായിരുന്നു അതെന്ന് ഓർക്കണം. എങ്ങനെയെങ്കിലും കരിയർ രൂപപ്പെടുത്തണമെന്ന് ഭ്രാന്തമായി ആഗ്രഹിക്കുന്ന സമയത്ത്. എന്നിട്ടും അതൊരു മോശം ഉപദേശമായിത്തന്നെ തള്ളിക്കളയാൻ എനിക്കു കഴിഞ്ഞു- ദീപിക അടുത്തിടെ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി.

മികച്ച ഉപദേശങ്ങളും തനിക്ക് കിട്ടിയിട്ടുണ്ടെന്നും നടി വ്യക്തമാക്കുന്നു. കൂടെ അഭിനയിച്ച നടൻ ഷാരൂഖ് ഖാനാണ് ജീവിതത്തിലെ ഏറ്റവും നല്ല ഉപദേശം തന്നതെന്നും ദീപിക പറയുന്നു.സഹകരിച്ചാൽ നന്നാകും, നല്ലൊരു അനുഭവത്തിലൂടെ കടന്നുപോകാൻ കഴിയും എന്ന് ഉറപ്പുള്ള ആളുകളുമായി മാത്രം ചേർന്നുപ്രവർത്തിക്കുക എന്നാണ് കിങ് ഖാൻ എന്നറിയപ്പെടുന്ന നടൻ ഉപദേശിച്ചത്. ഒരു സിനിമയിൽ അഭിനയിക്കുക എന്നു പറഞ്ഞാൽ ഒരു ടീമിനൊപ്പം ജീവിക്കുക എന്നാണർഥം. അക്കാലത്തിന്റെ ഓർമകൾ പിന്നീട് കുറേക്കാലം മനസ്സിൽ ഉണ്ടാകും. നല്ല അനുഭവങ്ങളും ബാക്കിനിൽക്കും. അതുകൊണ്ടുതന്നെ മികച്ച ആളുകൾക്കൊപ്പം ജോലി ചെയ്യാൻ തയാറാകുക. അങ്ങനെ നല്ല ഓർമകളും മധുരമുള്ള അനുഭവങ്ങളുമായി ഓരോ ഷൂട്ടിങ് സെറ്റിൽ നിന്നും മടങ്ങുക.

ഷാരൂഖ് ഖാൻ നൽകിയ ഈ ഉപദേശം ജീവിതത്തിൽ തനിക്ക് വഴിവിളക്കായി തോന്നിയെന്ന് നടി പറയുന്നു.ഇപ്പോൾ വിജയത്തിന്റെ പ്രഭയിൽ നിൽക്കുകയാണെങ്കിലും പോയകാലത്തെ മോശം അനുഭവങ്ങൾ നടി മറന്നിട്ടില്ല. പുതിയ തലമുറയ്ക്ക് സഹായമാകാൻ വേണ്ടി അവയെക്കുറിച്ചു പറയാറുമുണ്ട്.

English Summary:  Deepika Padukone Reveals She Was Advised To Get Implants At The Age Of 18

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com