ADVERTISEMENT

ഒരുക്കമെല്ലാം പൂർത്തിയാക്കി പലതവണ കണ്ണാടിയിൽ നോക്കി സൗന്ദര്യവും ആകർഷണീയതയും ഉറപ്പിച്ച ശേഷമാണ് താരങ്ങൾ ക്യാമറയ്ക്കു മുന്നിൽ വരുന്നത്. ക്യാമറയിൽ കാണുന്ന പലരെയും യഥാർഥ ജീവിതത്തിൽ കാണുമ്പോൾ പലർക്കും തിരിച്ചറിയാനാവാത്തതും ഇതുകൊണ്ടാണ്. ക്യാമറയിൽ കാണുമ്പോൾ നിറച്ചു മുടിയുള്ളവർ യഥാർഥത്തിൽ ചിലപ്പോൾ കഷണ്ടി കയറിവരോ മുടി തീരെ കുറഞ്ഞവരോ ആയിരിക്കും. മുഖത്തെ ചുളിവുകൾ പോലും മായ്ച്ചതിനുശേഷമായിരിക്കും ക്യാമറയ്ക്കു മുന്നിൽ വരുന്നതും. എന്നാൽ, ഇത്തരക്കാരിൽ ഒരാളല്ല താൻ എന്നു തെളിയിച്ചിരിക്കുകയാണ് നീലം കോത്താരി എന്ന നടി. ദ് ഫാബുലസ് ലൈവ്‌സ് ഓഫ് ബോളിവുഡ് വൈവ്‌സ് എന്ന വെബ് സിരിസിൽ പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട് നീലം. ചിത്രീകരണത്തിനു മുമ്പ് സൗന്ദര്യ വർധക വസ്തുക്കളുടെ സഹായത്തോടെ അവർ ഒരുങ്ങാൻ തുടങ്ങിയപ്പോൾ ക്യാമറകൾ കണ്ണടയ്ക്കാൻ തുടങ്ങിയതാണ്. എന്നാൽ  ഒരുങ്ങുന്നതു ചിത്രീകരിക്കുന്നതുകൊണ്ട് തനിക്ക് ഒരു പ്രശ്‌നവും ഇല്ലെന്നും ആരു കണ്ടാലും നാണക്കേടില്ലെന്നും നീലം പറഞ്ഞു. അതോടെ മൊബൈൽ ക്യാമറകളിൽ ഉൾപ്പെടെ നീലം ഒരുങ്ങുന്ന ദൃശ്യങ്ങൾ ഒപ്പിയെടുത്തു.

മുഖത്തെ ചുളിവു മാറ്റാൻ രാസവസ്തുക്കൾ ഉപയോഗിക്കുന്നതിൽ എന്തിനാണു ലജ്ജിക്കുന്നത്. ഇതിന്റെയൊക്കെ പേരിൽ പലരും ആവശ്യമില്ലാത്ത ബഹളമാണുണ്ടാക്കുന്നത്. എല്ലാവർക്കും ഒരിക്കൽ വയസ്സാകും. മുഖത്തു ചുളിവും പാടുകളും ഒക്കെ ഉണ്ടാകും. പുറത്തിറങ്ങുമ്പോഴോ ക്യാമറയ്ക്കു മുന്നിൽ നിൽക്കുമ്പോഴോ അവ ഒഴിവാക്കാൻ രാസവസ്തുക്കൾ ഉപയോഗിക്കാറുണ്ട്. സൗന്ദര്യം സംരക്ഷിക്കാൻ ശ്രമിക്കുന്നതും മറ്റുള്ളവരുടെ മുന്നിൽ ആകർഷണീയതോടെ നിൽക്കുന്നതിലും എന്താണു തെറ്റ്. പല വ്യക്തികളും ഇതൊക്കെ വലിയ ഗൗരവത്തോടെയാണ് എടുക്കുന്നത്. എനിക്കിതൊന്നും മനസ്സിലാകുന്നില്ല. എന്നാൽ ഇതേക്കുറിച്ചൊന്നും ഞാൻ വലുതായി ചിന്തിക്കുന്നതേയില്ല.

ഒരുങ്ങേണ്ടിവരുമ്പോൾ ഒരുങ്ങുന്നു. കഥാപാത്രമായി അഭിനയിക്കേണ്ടിവരുമ്പോൾ അതനുസരിച്ചുള്ള മേക്കപ് ഇടുന്നു. അല്ലാത്തപ്പോൾ ഞാൻ ആരാണോ അതായിത്തന്നെ ഇരിക്കുന്നു. അതിലെന്താണു തെറ്റ്. സ്‌ക്രീനിൽ കാണുന്ന വ്യക്തികളെ പുറം ലോകത്തുവച്ചു കാണുമ്പോൾ പലരും പറയാറുണ്ട്. ദൈവമേ, ഇവർക്ക് ഇത്രയ്ക്കു പ്രായമായോ. മറ്റു ചിലരെ കാണുമ്പോൾ, ഇത്ര പ്രായമായിട്ടും ഇവർ എന്തുകൊണ്ടായിരിക്കും സൗന്ദര്യത്തോടെ ഇരിക്കുന്നതെന്നും അദ്ഭുതപ്പെടാം. ഷാരുഖ് ഖാനും ഭാര്യ ഗൗരിയും ഉൾപ്പെടെയുള്ള പ്രമുഖരും അതിഥി വേഷങ്ങളിലെത്തുന്ന വെബ് സിരീസിലാണ് നീലം ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.

English Summary: "What Is There To Hide?": Neelam Kothari On Getting Botox Done On Camera

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com