സ്ത്രീധനം മുഴുവൻ വേണം; വിവാഹ വേദിയിൽ വധുവിനെ അടുത്തു നിർത്തി വരൻ; വൈറലായി വിഡിയോ

groom-bride
SHARE

സ്ത്രീധന പീഡന വാർത്തകൾ നിരന്തരം വരുന്ന കാലത്ത് സോഷ്യൽ മീഡിയയെ അമ്പരപ്പിച്ചിരിക്കുകയാണ് ഒരു വിഡിയോ. സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും ശിക്ഷാർഹമാണെന്നിരിക്കെ പരസ്യമായി സ്ത്രീധനം ആവശ്യപ്പെടുകയാണ് വരൻ. വിവാഹവേദിയിൽ വച്ചുതന്നെ സ്ത്രീധനത്തിന്റെ പേരിൽ കലഹിക്കുന്ന വരന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്. 

ബിഹാറിൽ നിന്നുള്ള വിഡിയോ ആണിതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പറഞ്ഞുറപ്പിച്ച മുഴുവൻ സ്ത്രീധനവും നൽകിയില്ലെങ്കിൽ വിവാഹം നടക്കില്ലെന്നാണ് വരൻ പറയുന്നത്. വരനും വധുവും വിവാഹ വേഷമണിഞ്ഞ് വേദിയിൽ നിൽക്കുകയാണ്. ‘ഇതിൽ എന്താണ് തെറ്റ്. ആരാണ് ഇവിടെ സ്ത്രീധന സംവിധാനമില്ലെന്ന് പറഞ്ഞത്. എല്ലായിടത്തും അത് നടക്കുന്നുണ്ട്, ചിലത് പുറത്ത് അറിയുന്നു, ചിലത് അറിയുന്നില്ല. എനിക്ക് ഇപ്പോൾ കിട്ടാത്തത് കൊണ്ട് നിങ്ങളൊക്കെ അറിഞ്ഞു. കിട്ടിയിരുന്നെങ്കിലോ, ആരും അറിയില്ല. അത്രേയുള്ളൂ.’– വധുവിന്റെ അടുത്ത് നിന്ന് വരൻ പറയുന്നു.

ആവശ്യപ്പെട്ട സ്ത്രീധനത്തിന്റെ കുറച്ച് കൊണ്ടുവന്നിട്ടുണ്ടെന്നും ബാക്കി പിന്നീട് നൽകാമെന്നും വധുവിന്റെ വീട്ടുകാർ പറയുന്നുണ്ട്. എന്ത് സംഭവിച്ചാലും ഇന്ന് സംഭവിക്കണം. എന്റെ ആവശ്യങ്ങൾ പൂർണമായി അംഗീകരിച്ചാൽ മാത്രമേ വിവാഹം നടക്കൂ എന്നായിരുന്നു വരന്റെ മറുപടി. പണം ഇതുവരെ കിട്ടിയിട്ടില്ല. തരാമെന്ന് ഏറ്റ മാല തന്നിട്ടില്ല. തനിക്ക് സർക്കാർ ജോലിയുണ്ടെന്നും അതുകൊണ്ട് ആവശ്യങ്ങൾ അംഗീകരിക്കണമെന്നുമാണ് വാദം. വിദ്യാഭ്യാസം ഉള്ള ആളല്ലേ, മാനുഷികമായി പെരുമാറൂ എന്ന് വരനോട് അവിടെയുള്ളവർ പറയുന്നതും കേൾക്കാം. മനസ്സില്ലാ മനസ്സോടെ വിവാഹത്തിന് വരൻ സമ്മതിക്കുന്നിടത്താണ് വിഡിയോ അവസാനിക്കുന്നത്. വിഡിയോ വൈറലായതോടെ നിരവധിപ്പേർ വരനെ വിമർശിക്കുകയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

English Summary: Bihar groom demands immediate dowry in viral video, netizens call him ‘shameless

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA