16-ാം വയസ്സിൽ മാറിടം വലുതാകാൻ ശസ്ത്രക്രിയ; വേദനാജനകമായ അനുഭവം പറഞ്ഞ് രാഖി സാവന്ത്

rakhi-sawanth
SHARE

റിയാലിറ്റി ഷോ താരവും നടിയുമായ രാഖി സാവന്ത് അടുത്തിടെയാണ് ഭർത്താവ് റിതേഷ് സിങ്ങുമായി വേർപിരിഞ്ഞത്. തന്റെ ജീവിതത്തിലെ നല്ലതും മോശവുമായ എല്ലാ അനുഭവങ്ങളും തുറന്നുപറയാൻ ഒരു മടിയുമില്ലാത്ത താരം ഇപ്പോൾ പറയുന്നത് . ജീവിതത്തിലെ ഏറ്റവും മോശവുംവേദനാജനകവുമായ അനുഭവത്തെക്കുറിച്ചാണ്. കൗമാരത്തിന്റെ തുടക്കത്തിൽ മാറിടം വലുതാക്കാൻ നടത്തിയ ശസ്ത്രക്രിയയെക്കുറിച്ച്.

ബോളിവുഡിൽ രാഖി അവസരം തേടിയെത്തുമ്പോൾ സൗന്ദര്യ വർധക ശസ്ത്രക്രിയകൾ ഫാഷൻ ആയിരുന്നു. 15, 16 വയസ്സുള്ളപ്പോഴാണ് അവർ നടിയാകാൻ ഇറങ്ങിത്തിരിക്കുന്നത്. ശരിക്കും ഒരു കുട്ടി എന്നുതന്നെ പറയാം. ബോളിവുഡിന്റെ സങ്കീർണതകളെക്കുറിച്ചും അണിയറ രഹസ്യങ്ങളെക്കുറിച്ചും അറിയാത്ത കൊച്ചു പെൺകുട്ടി. മിസ് വേൾഡ്, മിസ് യൂണിവേഴ്‌സ് ഉൾപ്പെടെയുള്ളവരെല്ലാം അക്കാലത്ത് സൗന്ദര്യ വർധക ശസ്ത്രക്രിയകൾക്ക് വിധേയമാവുമായിരുന്നു. അതിൽ ആരും ഒരു തെറ്റും കണ്ടില്ല. ബോളിവുഡ് നടിയാകണമെങ്കിൽ പരിപൂർണമായ മുഖവും അഴകളവുകളുള്ള ശരീരവും വേണമെന്ന് രാഖിക്ക് ഉപദേശം കിട്ടി. സ്വന്തം ശരീരം അപൂർണമാണെന്ന് കൊച്ചു പെൺകുട്ടിക്ക് തോന്നുക സ്വാഭാവികം. അങ്ങനെ ഒരു ആശുപത്രിയിലെ ഓപറേഷൻ തിയറ്ററിൽ രാഖി കിടന്നു. സാധാരണ പെൺകുട്ടിയിൽ നിന്നും ആരും നോക്കിനിന്നു പോകുന്ന ഗ്ലാമർ പെൺകുട്ടിയിലേക്കുള്ള മാറ്റത്തിനുവേണ്ടി.

അംബാനി കുടുംബത്തിൽ പാർട്ടി നടക്കുമ്പോൾ പരിചാരിക ആയി താൻ ജോലി ചെയ്തിട്ടുണ്ടെന്നും രാഖി പറയുന്നു. നടിയാകുക എന്ന സ്വപ്‌നം സാക്ഷാത്കരിക്കാൻ വേണ്ടി വേറെയും എത്രയോ കഷ്ടപ്പാടുകളും പോരാട്ടങ്ങളും നടത്തേണ്ടിവന്നതായും രാഖി പറയുന്നു.അടുത്തിടെ ഭർത്താവ് റിതേഷുമായി വേർപിരിഞ്ഞപ്പോഴും സമൂഹ മാധ്യമത്തിലൂടെ രാഖി അക്കാര്യം വ്യക്തമായി എഴുതിയിരുന്നു. പരസ്പരമുള്ള അഭിപ്രായ വ്യത്യാസങ്ങളും പ്രശ്‌നങ്ങളും പറഞ്ഞുതീർക്കാൻ പരാമവധി ശ്രമിച്ചതാണ്. എന്നാൽ എല്ലാം വിഫലമായതോടെ വേർപിരിയാൻ തങ്ങൾ തീരുമാനിക്കുകയായിരുന്നെന്ന് അവർ പറയുന്നു. സുഹൃത്തുക്കളായി തുടരുമെന്നും പറഞ്ഞു. ഹൃദയഭേദകമാണെങ്കിലും ചില തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. ഇപ്പോൾ അതിനുള്ള സമയമാണ്. തന്റെ തീരുമാനത്തെ മറ്റുള്ളവർ അംഗീകരിക്കുമെന്നും തങ്ങളെ ഉൾക്കൊള്ളുമെന്നുമുള്ള പ്രതീക്ഷയും അവർ പങ്കുവച്ചു. ബിഗ് ബോസ് ഷോയ്ക്ക് ഇടയിലാണ് രാഖി, റിതേഷിനെ പ്രേക്ഷകർക്ക് പരിചയപ്പെടുത്തിയതും പിന്നീട് വിവാഹം കഴിച്ചതും. എന്നാൽ അധികം താമസിയാതെ വേർപിരിയാനായിരുന്നു തീരുമാനം.

English Summary: Rakhi Sawant recalls going through breast surgery at 16, calls it scariest physical experience

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA