ADVERTISEMENT

കഴിഞ്ഞയാഴ്ചയായിരുന്നു ബോളിവുഡ് താരം മലൈക അറോറയ്ക്ക് കാർ അപകടത്തിൽ പരുക്കേറ്റത്. ശനിയാഴ്ചയോടെ താരം ആശുപത്രി വിടുകയും ചെയ്തു. ഇപ്പോൾ ചികിത്സിച്ച ഡോക്ടർമാർക്കും ഒപ്പം നിന്ന കുടുംബത്തിനും ആരാധകർക്കും നന്ദി പറയുകയാണ് താരം. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് മലൈക ഒപ്പം നിന്നവരോട് നന്ദി പറഞ്ഞത്. 

മലൈക പങ്കുവച്ച കുറിപ്പിൽ പറയുന്നത് ഇങ്ങനെ: ‘കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ സംഭവിച്ച കാര്യങ്ങൾ തികച്ചും അവിശ്വസനീയമായിരുന്നു. ഒരു സിനിമയിലെ നടുക്കുന്ന ദൃശ്യം പോലെ മാത്രമേ അത് ഓർമിക്കാനാകൂ. അത് യാഥാർഥ്യമാണെന്ന് വിശ്വസിക്കാൻ ഇപ്പോഴും ബുദ്ധിമുട്ടാണ്. പെട്ടെന്നു തന്നെ അപകടത്തിൽ നിന്നും രക്ഷപ്പെടാൻ സാധിച്ചതിൽ നിങ്ങൾ ഓരോരുത്തരോടും എനിക്കു നന്ദിയുണ്ട്.  രക്ഷകരായി നിരവധി മാലാഖമാർ എനിക്കു ചുറ്റിലും ഉണ്ടായിരുന്നു. എന്റെ സ്റ്റാഫുകളും ആശുപത്രിയിൽ എത്താൻ എന്നെ സഹായിച്ചവരും, കുടുംബവും, ആശുപത്രിയിലെ ജീവനക്കാരും എനിക്കൊപ്പം നിന്നു. ഇവരോടെല്ലാം നന്ദിയും കടപ്പാടും അറിയിക്കുകയാണ്.’– മലൈക അറോറ പറയുന്നു.

മലൈക അറോറ ഡോക്ടർമാരോടുള്ള പ്രത്യേക നന്ദിയും അറിയിച്ചു. ‘എന്റെ ഡോക്ടർമാർ എന്റെ സുരക്ഷ ഓരോ നിമിഷവും ഉറപ്പു വരുത്തി. സുരക്ഷിതയാണെന്ന് എപ്പോഴും അവർ എന്നെ ഓർമിപ്പിച്ചു. കൂടാതെ കുടുംബവും ആരാധകരും, കൂടെയുള്ളവരും എപ്പോഴും ഒപ്പം നിന്നു. നിങ്ങൾക്ക് ആവശ്യമുള്ള സമയത്തു കൂടെ നിൽക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവരെ ഒരിക്കലും കൈവിടരുത്.’– മലൈക വ്യക്തമാക്കി. 

ഞാൻ ഈ അപകടത്തിൽ നിന്നും കൂടുതൽ കരുത്താർജിച്ച് തിരിച്ചു വരുമെന്ന് ഉറപ്പു വരുത്തിയ നിങ്ങൾക്ക് ഓരോരുത്തര്‍ക്കും ഹൃദയത്തിൽ നിന്നും നന്ദി രേഖപ്പെടുത്തുന്നു. ഞാൻ ഇപ്പോൾ സുഖം പ്രാപിച്ചു വരികയാണ്. ഞാൻ ഒരു പോരാളിയാണെന്ന് ഉറപ്പിച്ചു പറയാൻ ആഗ്രഹിക്കുന്നു. നിങ്ങൾ ഇത് അറിയുന്നതിനു മുൻപുതന്നെ ഞാൻ തിരിച്ചു വരും.’– മലൈക പറയുന്നു. അർജുൻ കപൂർ, സഞ്ജയ് കപൂർ, കരീന കപൂർ, അമൃത അറോറ, അൽവിര അഗ്നിഹോത്രി എന്നിവര്‍ മലൈകയെ സന്ദർശിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു പൂനെയിലെ ഒരു ഫാഷൻ പരിപാടിയിൽ പങ്കെടുത്തു മടങ്ങുന്നതിനിടെ മലൈകയുടെ കാർ അപകടത്തിൽപ്പെട്ടത്. നെറ്റിയിൽ പരുക്കേററ മലൈകയെ മുംബൈ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ഏതാനും ദിവസങ്ങൾക്കു മുൻപ് ഡിസ്ചാർജ് ചെയ്യുകയും ചെയ്തു.

English Summary: "I'm A Fighter," Malaika Arora Writes A Week After Car Accident.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com