അമ്മയുടെ നിർബന്ധം; 17–ാം വയസ്സിൽ ജോലി തുടങ്ങി; സാമ്പത്തിക ഭദ്രത കൈവരിക്കുന്നതിനെ കുറിച്ച് പ്രിയങ്ക

priyanka-chopra-black-sheer-saree-look-trending
SHARE

പ്രസംഗങ്ങളിലും സോഷ്യൽ മീഡിയയിലും സ്ത്രീ ശാക്തീകരണത്തെ കുറിച്ചു പറയുന്ന താരമാണ് പ്രിയങ്ക ചോപ്ര. ഇപ്പോൾ സ്ത്രീകൾ സാമ്പത്തിക സ്വാതന്ത്ര്യമുള്ളവരാകണമെന്ന് ഒരിക്കൽ കൂടി ഓർമിപ്പിക്കുകയാണ് താരം. സ്ത്രീകൾക്കു ലഭിക്കുന്ന അവസരങ്ങൾ കുറവാണെന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു. ‘നമ്മൾ പരസ്പരം സ്ത്രീകൾക്കായി കൂടുതല്‍ അവസരങ്ങൾ സൃഷ്ടിക്കണം. എങ്കിൽ മാത്രമേ പരസ്പര സാഹോദര്യവും ഐക്യവും കൂടുതല്‍ ശക്തമാക്കാൻ സാധിക്കൂ.’–  എന്നാണ് പ്രിയങ്ക പറഞ്ഞത്.

പതിനേഴാം വയസ്സിലാണ് പ്രിയങ്ക ജോലി തുടങ്ങുന്നത്. അമ്മയുടെ പ്രോത്സാഹനത്തില്‍ ജോലി വേണമെന്ന നിർബന്ധ ബുദ്ധിയിലേക്ക് എത്തി എന്നും പ്രിയങ്ക പറയുന്നു. ‘സ്ത്രീകൾ സാമ്പത്തിക സ്വാതന്ത്ര്യം ഉള്ളവരാകണം. നിങ്ങളുടെ അച്ഛൻ ആരാണെന്നോ ഭർത്താവ് ആരാണെന്നോ അതിൽ വിഷയമല്ല. നിങ്ങളുടെ സമ്പാദ്യത്തിന്റെ ഉത്തരവാദിത്തം നിങ്ങൾക്കായിരിക്കണം. മാത്രമല്ല, സാമ്പത്തിക സ്വാതന്ത്ര്യം ഉള്ളവരായിരിക്കണം. അതാണ് യഥാർഥത്തിൽ എന്നെ നിലനിർത്തുന്നത്.’– പ്രിയങ്ക വ്യക്തമാക്കുന്നു. 

സ്ത്രീ ശാക്തീകരണത്തിന്റെ ആദ്യപടി എന്നു പറയുന്നത് ഓരോദിവസത്തെയും ജീവിത ചിലവ് സ്വന്തമായി കണ്ടെത്താൻ സ്ത്രീകൾക്കു കഴിയുക എന്നതാണ്. എങ്ങനെയാണ് നല്ല വീട്ടമ്മയാകേണ്ടതെന്നാണ് സ്ത്രീകളെ ആദ്യം പഠിപ്പിക്കുന്ന കാര്യം. സ്ത്രീകൾക്കു സ്വന്തമായി ജോലി എന്നത് രണ്ടാമത്തെ കാര്യമായാണ് പരിഗണിക്കുന്നത്. ഈ രീതി മാറണമെന്നും പ്രിയങ്ക ചോപ്ര ആവശ്യപ്പെട്ടു. ‘ഇവിടെ ഒരു അവസരമുണ്ടെന്ന് ആരും നിങ്ങളോടു പറയാൻ പോകുന്നില്ല. നിങ്ങളുടെ അവസരങ്ങൾ നിങ്ങൾ തന്നെ കണ്ടെത്തണം.’– പ്രിയങ്ക പറഞ്ഞു. 

English Summary: Women need to be responsible for their finances’: Priyanka Chopra

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇത് പാവപ്പെട്ടവന്റെ സ്വർഗം! | 10 Lakh House | Hometour

MORE VIDEOS
FROM ONMANORAMA