എനിക്ക് കുഞ്ഞുങ്ങൾ വേണ്ട; നിലപാട് വ്യക്തമാക്കി പരുൾ; അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യൽ മീഡിയ

parul
SHARE

കുട്ടികളുണ്ടാകുന്നതിനോടു താത്പര്യമില്ലെന്ന പ്രസ്താവന നടത്തിയതിലൂടെയാണ് പരുൾ ചൗഹാൻ വാർത്തകളിൽ ഇടം നേടിയത്. ഇപ്പോൾ ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ തന്റെ തീരുമാനം വ്യക്തമാക്കുകയാണ് പരുൾ. കുട്ടികൾ വേണ്ട എന്ന തീരുമാനം സ്ഥിരമാണോ താത്കാലികമാണോ എന്ന ചോദ്യത്തിലായിരുന്നു പരുൾ തന്റെ നിലപാട് വ്യക്തമാക്കിയത്. 

‘അതെ, ഇപ്പോൾ ഈ തീരുമാനം ഉറച്ചതാണ്. എനിക്ക് ജോലി ചെയ്യാനാണ് താത്പര്യം. എന്റെ കാഴ്ചപ്പാടിൽ ഇപ്പോൾ ഇതാണ് ശരി. എനിക്ക് ഭാവി പരിപാടികൾ ഉണ്ട്. അതുകൊണ്ടു തന്നെ ഞാൻ ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് എത്തി. എനിക്ക് ആവശ്യമില്ല. അതു മാത്രമാണ് പറയുന്നത്.’– പരുൾ ചൗഹാൻ വ്യക്തമാക്കുന്നു. 

ചിരാഗ് താക്കൂറിനെയാണ് പരുൾ ചൗഹാൻ വിവാഹം ചെയ്തത്. ദീർഘകാലത്തെ സൗഹൃദത്തിനു ശേഷം 2018 ഡിസംബറിലായിരുന്നു ഇവരുടെ വിവാഹം.  ‘എപ്പോഴാണോ ജോലിയിൽ നിന്നും വിട്ടു നിൽക്കാൻ ഞാൻ തീരുമാനിച്ച സമയത്താണ് ജീവിതത്തില്‍ ഞാൻ തകർന്നു പോയത്. വലിയ ഹോർമോൺ പ്രശ്നങ്ങളുണ്ടായി. നിറയെ മുഖക്കുരു വന്നു. എന്റെ മുഖം നശിച്ചെന്ന് എനിക്കു തോന്നി. എനിക്ക് ആളുകളെ അഭിമുഖീകരിക്കാൻ സാധിച്ചിരുന്നില്ല. ഞാൻ ഒളിവു ജീവിതം സ്വീകരിച്ചു. ’– പരുള്‍ വ്യക്തമാക്കി. 

English Summary: Parul Chauhan On Not Wanting Kids: "I Have Certain Other Plans For The Future"

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അമ്പരപ്പിക്കുന്ന ആഡംബരം; നിറയെ സർപ്രൈസുകൾ ഒളിപ്പിച്ച വീട്

MORE VIDEOS