മികച്ച സേവനം; അപരിചിതർ ടിപ്പ് നൽകിയ തുക കണ്ട് അമ്പരന്ന് സ്ത്രീ; വൈറലായി വിഡിയോ

tip-woman
SHARE

സഹജീവികളോടു കരുണകാണിക്കുന്നവർ വിരളമാണ്. തികച്ചും അപരിചിതരായ മനുഷ്യർ കരുണയുടെ കരങ്ങളുമായി എത്താറുണ്ട്. അത്തരത്തിൽ ഹൃദ്യമായ വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഭക്ഷണം വിളമ്പിയ സ്ത്രീയെ വലിയ തുക ടിപ്പ് നൽകി അമ്പരപ്പിച്ചിരിക്കുകയാണ് തികച്ചും അപരിചിതരായ ഒരൂകൂട്ടം മനുഷ്യർ. സന്തോഷം കൊണ്ടു കണ്ണു നിറയുന്ന സ്ത്രീകളെയും വിഡിയോയിൽ കാണാം. 

ഗുഡ്ന്യൂസ് മുവ്മെന്റ് എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ എത്തിയത്. 9.78 ലക്ഷത്തോളം പേർ വിഡിയോ കണ്ടു. ‘അവർ അർഹിക്കുന്നതെന്തോ അത് ഭക്ഷണം വിളമ്പിയ ഈ സ്ത്രിക്കു ലഭിച്ചു’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. ഒരു പുരുഷൻ തന്റെ സീറ്റില്‍ നിന്നും എഴുന്നേറ്റു നിന്ന് കൂട്ടത്തിലെ എല്ലാവരും ചേർന്ന് ടിപ്പായി കുറച്ചു പണം നൽകാൻ പോകുകയാണെന്ന് സ്ത്രീയോടു പറയുന്നുണ്ട്. തുടര്‍ന്ന് പണം എടുത്തു നൽകുന്നതും വിഡിയോയില്‍ കാണാം. 

‘ഞാൻ ഈ വ്യവസായം ചെയ്യുന്ന വ്യക്തിയാണ്. നിങ്ങൾ ചെയ്ത പ്രവർത്തിയെ ഞാൻ അഭിനന്ദിക്കുന്നു.’– എന്നാണ് ഇയാൾ സ്ത്രീയോട് പറയുന്നത്. എല്ലാവരും ചേർന്ന് 1000 ഡോളറാണ് വേയ്റ്റ്റസായ സ്ത്രീക്കു നൽകിയത്. സന്തോഷത്താൽ കണ്ണുകൾ നിറഞ്ഞാണ് സ്ത്രീ ടിപ്പായി ലഭിച്ച പണം സ്വീകരിച്ചത്. പണം നൽകിയ വ്യക്തിയെ സന്തോഷത്തോടെ ആലിംഗനം ചെയ്ത് താനൊരു സിംഗിൾ അമ്മയാണെന്നും ഈ പണംകൊണ്ട് ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ടെന്നും ആ സ്ത്രീ നിറകണ്ണുകളോടെ പറഞ്ഞു. 

വിഡിയോക്കു താഴെ നിരവധി കമന്റുകളും എത്തി. നന്മനിറഞ്ഞ ഈ വിഡിയോ പങ്കുവച്ചതില്‍ നന്ദിയുണ്ട് എന്നാണ് ഒരാള്‍ കമന്റ് ചെയതത്. ഈ വിഡിയോ കണ്ടു കരഞ്ഞുപോയി എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. സർവീസ് ഇൻഡസ്ട്രി വളരെ പ്രയാസമുള്ളതാണ്, അതിമനോഹരം എന്നു കമന്റ് ചെയ്യുന്നവരും ഉണ്ട്. 

English Summary:  Waitress feels overwhelmed after being given a really generous tip by a group

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അമ്പരപ്പിക്കുന്ന ആഡംബരം; നിറയെ സർപ്രൈസുകൾ ഒളിപ്പിച്ച വീട്

MORE VIDEOS