സ്പേസ് ജെറ്റ് എയർ ഹോസ്റ്റസായ ഉമ മീനാക്ഷിയുടെ പുതിയ വിഡിയോ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നു. ‘ലത് ലഗ് ഗയേ’ എന്ന ഗാനത്തിനാണ് ഉമ ചുവടുവയ്ക്കുന്നത്. മുൻപും നിരവധി വിഡിയോകൾ ഉമ പങ്കുവച്ചിരുന്നു. മിക്കതും സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
സോഷ്യൽ മീഡിയയിൽ ഒട്ടേറെ ഫോളവഴ്സുള്ള വ്യക്തിയാണ് ഉമ മീനാക്ഷി. എയർ ഹോസ്റ്റസായ ഉമയുടെ ചില വിഡിയോകൾ മുൻപ് വിവാദങ്ങൾക്കു വഴിവച്ചിരുന്നു. 2012ൽ പുറത്തിറങ്ങിയ ‘റേസ് 2’ എന്ന ചിത്രത്തിലെ ഗാനത്തിനാണ് ഉമ മീനാക്ഷി ചുവടുവയ്ക്കുന്നത്. ജാക്ലിൻ ഫെർണാണ്ടസും സെയ്ഫ് അലി ഖാനുമാണ് ഗാനരംഗത്തിൽ എത്തുന്നത്. ഈ ഗാനത്തിന് ചടുലമായ നൃത്തച്ചുവടുകളുമായാണ് ഉമ എത്തുന്നത്.
ഗാനത്തിലെ വരിയായ ‘മുഛേ തോ തേരി ലത് ലഗ്ജായേ, ലഗ്ജായേ’ എന്നെഴുതിയാണ് ഉമ വിഡിയോ പങ്കുവച്ചത്. പതിവു പോലെ വളരെ അനായാസേനയാണ് ഉമ ചുവടുവെപ്പ്. ഉമയുടെ ഭാവങ്ങളും ശ്രദ്ധേയമാണ്. ഒരു ദിവസം മുൻപ് എത്തിയ വിഡിയോ വൈറലാണ്.സോഷ്യൽ മീഡിയയിൽ എത്തി ഏതാനും നിമിഷങ്ങൾക്കകം തന്നെ 1.1 ലക്ഷം പേരാണ് വിഡിയോ കണ്ടത്. നിരവധി പേർ ഉമയുടെ നൃത്തത്തെ അഭിനന്ദിക്കുകയും ചെയ്തു. എന്തൊരു ചടുലത, അതിഗംഭീരം എന്നിങ്ങനെയാണ് വിഡിയോക്കു താഴെ പലരും കമന്റ് ചെയ്തത്.
English Summary: Air hostess dances to Jacqueline Fernandez's Lat Lag Gayee in viral video