ADVERTISEMENT

അധ്യാപകരാണ് പലപ്പോഴും വിദ്യാർഥികളുടെ റോൾ മോഡൽ. അധ്യാപകരും വിദ്യാർഥികളും  തമ്മിലുള്ള ഹൃദയസ്പർശിയായ വിഡിയോകൾ പലപ്പോഴും സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്. മെറ്റേണിറ്റി ലീവിൽ പോയ അധ്യാപിക തന്റെ കുഞ്ഞുമായാണ് തിരിച്ച് കുട്ടികൾക്കു മുന്നിൽ എത്തിയത്. 

 

ഗുഡ്ന്യൂസ് കറസ്പോണ്ടന്റിന്റെ ഇൻസ്റ്റഗ്രാം പേജില്‍ ഒരു ദിവസം മുൻപാണ് വിഡിയോ  എത്തിയത്. നിരവധി പേർ വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു. ടീച്ചറെ ഇത്രയും കാലം മിസ് ചെയ്തു എന്ന് കുട്ടികൾ പറയുന്നതും ടീച്ചർ കുട്ടികളെ ആലിംഗനം ചെയ്യുന്നതും വിഡിയോയിൽ കാണാം. അവരിൽ ഒരു വിദ്യാർ ടീച്ചറുടെത് ആൺകുട്ടിയാണോ പെൺകുട്ടിയാണോ എന്നു ചോദിക്കുന്നുണ്ട്. ഇതൊരു പെൺകുഞ്ഞാണന്നാണ് ടീച്ചറുടെ മറുപടി. 

 

‘എനിക്കു നിങ്ങളെ മിസ് ചെയ്തിരുന്നു. മേറ്റേണിറ്റി ലീവു കഴിഞ്ഞ് സ്കൂളിലേക്കു വന്ന അധ്യാപിക തന്റെ കുഞ്ഞിനെ വിദ്യാർഥികൾക്കു പരിചയപ്പെടുത്തുന്നു. പരസ്പരം കാണാൻ കഴിഞ്ഞതിൽ അവർ വളരെ സന്തോഷത്തിലാണ്.’– എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്. 

 

വിഡിയോക്കു താഴെ നിരവധി കമന്റുകളും എത്തി. ‘നല്ല വിദ്യാർഥികളാൽ അനുഗ്രഹീതരാണ് നമ്മുടെ അധ്യാപകർ. അധ്യാപകർ വിദ്യാർഥികൾക്ക് എത്ര പ്രിയപ്പെട്ടവരാണെന്നാണ് ഈ വിഡിയോ തെളിയിക്കുന്നത്. അവർ യഥാർത്ഥത്തിൽ വളരെ മിസ് ചെയ്തിരിക്കുന്നു.’– എന്നിങ്ങനെ പോകുന്നു പലരുടെയും കമന്റുകൾ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com