ലൈംഗിക തൊഴിൽ നൽകുന്നത് പൂർണ സംതൃപ്തിയും സാമ്പത്തിക ലാഭവും; വൈറലായി യുവതിയുടെ കുറിപ്പ്

INDIA-POLICE-CRIME-WOMEN
SHARE

ലൈംഗിക തൊഴിലിനെ കുറിച്ച് വിശദമായ കുറിപ്പുമായി യുവതി. ഏരിയൽ എഗോസി എന്ന സ്ത്രീയാണ് തന്റെ തൊഴിൽ അനുഭവങ്ങൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ലിങ്ക്ഡ് ഇനിലൂടെ പങ്കുവച്ചത്. 9000 ഫോളവേഴ്സുള്ള എഗോസി ലൈംഗിക തൊഴിൽ രംഗത്തെ അനുഭവമാണ് കുറിപ്പിൽ പറയുന്നത്. 

‘അത്യാവശ്യം ലാഭമുണ്ടായിരുന്ന ഒരു സ്വയം തൊഴിൽ  ഞാൻ അവസാനിപ്പിച്ചത് ലൈംഗിക തൊഴിലിനു വേണ്ടിയായിരുന്നു. ഞാൻ എന്റെ ചിത്രങ്ങൾ എടുക്കുകയും വിൽക്കുകയും ചെയ്തിരുന്നു. ഈ തൊഴില്‍ എനിക്ക് സാമ്പത്തികമായി ലാഭം നൽകിയിട്ടുണ്ട്. എന്റെ ശക്തി എന്താണെന്ന് ഈ തൊഴിൽ എന്നെ ബോധ്യപ്പെടുത്തി. വലിയ തുക തന്നെ ഞാൻ പലരിൽ നിന്നും ഈടാക്കി. 

ജോലി ചെയ്താൽ വേതനം ലഭിക്കണം. അത് നൽകാൻ തയാറാകാത്തവര്‍ക്ക് ഞാൻ ലൈംഗികത നിരസിക്കും. വൈകാരികമായ ജോലിയാണെങ്കിലും ചെയ്യുന്ന തൊഴിലിനു കൃത്യമായ പ്രതിഫലം ലഭിക്കണം. അതുകൊണ്ടു തന്നെ തൊഴിലിൽ ഞാൻ ഒരു അതിരു വച്ചിരുന്നു. ചെറിയകാര്യങ്ങൾക്കൊന്നും ഞാൻ എന്റെ സമയം കളയാറില്ല. എനിക്ക് യാതൊരുവിധത്തിലുള്ള കുറ്റബോധവും തോന്നിയിരുന്നില്ല. ആർക്കു മുന്നിലും എനിക്ക് ഒന്നും തെളിയിക്കാനില്ല. ഈ തൊഴിലിലേർപ്പെടാൻ തുടങ്ങിയതോടെ എന്റെ മൂല്യം എനിക്കു മനസ്സിലായി. ’– എഗോസി തന്റെ കുറിപ്പിൽ പറയുന്നു. 

മറ്റുതൊഴിലുകളിൽ നിന്നും ലൈഗിക തൊഴിൽ എങ്ങനെയാണ് വ്യത്യസ്തമാകുന്നതെന്നും എഗോസി ചോദിച്ചു. ‘മറ്റു തൊഴിലിൽ നിന്നും ഈ തൊഴിലും വ്യത്യസ്തമല്ല എന്നാണ് എനിക്കു കിട്ടിയ ഉത്തരം. തൊഴിലിടത്തിൽ നിന്ന് എനിക്ക് ആദരവും അംഗീകാരവും ലഭിച്ചിട്ടുണ്ട്.  പങ്കാളിയെ തൃപ്തിപ്പെടുത്താൻ എനിക്കു സാധിച്ചിട്ടുണ്ടെന്ന വിശ്വാസവും എനിക്കുണ്ട്.’– യുവതി വ്യക്തമാക്കി. ‌

ലിങ്ക്ഡ് ഇനിൽ പങ്കുവച്ച കുറിച്ച് നിമിഷങ്ങൾക്കകം തന്നെ വൈറലായി. നിരവധിപേർ കുറിപ്പ് ലൈക് ചെയ്തു. നിരവധി കമന്റുകളും എത്തി. ‘സ്ത്രീകളുടെ അവകാശങ്ങളെ കുറിച്ചും ഗർഭച്ഛിദ്രത്തെ കുറിച്ചും നമ്മൾ നിരന്തരം സംസാരിക്കാറുണ്ട്. എന്നാൽ അവരുടെ ശരീരം എങ്ങനെ അവർക്ക് വരുമാനമാർഗമായി ഉപയോഗപ്പെടുത്താം എന്നതിനെ  സംബന്ധിച്ച് ആരും സംസാരിക്കുന്നില്ല. അത്ലറ്റുകൾ, ഗായകർ, കെട്ടിട നിര്‍മാണത്തൊഴിലാളികൾ ഇവരെല്ലാം തങ്ങളുടെ ജോലി ചെയ്യുന്നുണ്ട്. ഇവരെല്ലാം അവരുടെ ശരീരം ഉപയോഗിച്ചാണ് സമ്പാദിക്കുന്നത്.  അതുപോലെ തന്നെയാണ് ലൈംഗിക തൊഴിലും. ഞാൻ അതിൽ സന്തോഷം കണ്ടെത്തുന്നു. അവളുടെ ശരീരവും അവളുടെ തിരഞ്ഞെടുപ്പുമാണ്.’– എഗോസി വ്യക്തമാക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS