‘ഇത് ‌ജപ്പാൻകാരുടെ ഐശ്വര്യ റായ്’, വൈറലായി യുവതിയുടെ വിഡിയോ

japanese-aiswarya
SHARE

ഇന്ത്യയുടെ കലയും സംസ്കാരവും ലോകം അംഗീകരിക്കുന്നതിൽ അഭിമാനം കൊള്ളുന്നവരാണ് നമ്മൾ. ഇന്ത്യക്കാരല്ലാത്തവർ പോലും ഇന്ത്യൻ സിനിമയും അതിലെ ഡയലോഗുകളും പറഞ്ഞ് ആഗോളതലത്തിൽ തന്നെ ശ്രദ്ധനേടാറുണ്ട്. ഇത്തരത്തിൽ ഒരു വിഡിയോയാണ് അടുത്തിടെ ഇൻസ്റ്റഗ്രാമിൽ വൈറലായത്. ജാപ്പനീസ് ഇൻഫ്ലുവൻസറായ ഒരു യുവതിയാണ് വിഡിയോയിലെ താരം. 

സാരിയുടുത്ത് എത്തുന്ന യുവതി ഐശ്വര്യ റായിയുടെ എക്കാലത്തെയും പ്രശസ്തമായ ഡയലോഗ് പറയുന്നതും വിഡിയോയിൽ ഉണ്ട്. മയോ ജപ്പാൻ എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വിഡിയോ എത്തിയത്. ഇന്ത്യൻ സംസ്കാരത്തെ അഭിനന്ദിക്കുന്ന രീതിയിലാണ് യുവതിയുടെ വിഡിയോ.

ഒരാഴ്ച മുൻപ് പങ്കുവച്ച വിഡിയോ ഇന്‍സ്റ്റഗ്രാമിൽ വൈറലാണ്. നിരവധി പേർ വിഡിയോ കാണുകയും ഷെയർ ചെയ്യുകയും ചെയ്തു. യുവതിയുടെ ഹിന്ദി പ്രാവിണ്യത്തെ പ്രശംസിച്ചു കൊണ്ട് നിരവധി കമന്റുകളും എത്തി. ‘ഐവറി നിറത്തിലുള്ള സാരിയിൽ നിങ്ങൾ സുന്ദരിയായിട്ടുണ്ട്.’– എന്നാണ് ഒരാളുടെ കമന്റ്. ഞങ്ങളുടെ ജപ്പാൻകാരിയായ ഐശ്വര്യയാണ് മയോ എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 

English Summary: Japanese woman wears saree, recreates Aishwarya Rai Bachchan's iconic dialogue in viral video

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}