അതിസമ്പന്നരായ ഇന്ത്യന്‍ സംരംഭക വനിതകൾ; 84,330 കോടി വരെ ആസ്തി; കണക്കു പുറത്ത്

falguni-roshni
ഫാൽഗുനി നായർ, രോഷ്നി നാടാർ മൽഹോത്ര, കിരൺ മസുംദാർ ഷാ
SHARE

ഏറ്റവും സമ്പന്നരായ പത്ത് ഇന്ത്യൻ വനിതകളുടെ കണക്കു പുറത്തു വിട്ട് കൊടാക് ബാങ്കിങ് ഹുറുൻ. 25 പുതിയ സംരംഭകർ അടക്കമുള്ളവരുടെ കണക്കുകളാണ് പുറത്തു വിട്ടത്. 300 കോടിയിലേറെ ആസ്തിയുള്ള വനിതാ സംരംഭകരാണ് ഏറ്റവും സമ്പന്നരായവരുടെ പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ മൂന്നിരട്ടി വർധനവാണ് സ്വത്തു കണക്കുകളിൽ ഉണ്ടായിരിക്കുന്നത്. 

എച്ച്സിഎൽ ടെക്നോളജീസ് ചെയർപേഴ്സൺ രോഷ്നി നാടാർ മല്‍ഹോത്രയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. 84,330 കോടിയാണ് ഇവരുടെ സമ്പാദ്യം. രോഷ്നിയുടെ കീഴിലായിരിക്കുമ്പോൾ കമ്പനി 13,740 കോടിയുടെ ഐബിഎം പ്രോഡക്ട്സ് വാങ്ങി. എച്ച്സിഎലിന്റെ ചരിത്രത്തിൽ ആദ്യത്തെ സംഭവമാണ് ഇത്. നൈക സിഇഒ ഫാൽഗുനി നായരും ബയോകോൻ സ്ഥാപക കിരൺ മസുംദാർ ഷായുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ ഉണ്ടായിരുന്നത്.

57,520 കോടിയാണ് ഫാൽഗുനി നായരുടെ ആസ്തി. ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നരായ വനിതാ സംരംഭകരുടെ പട്ടികയിൽ പത്താം സ്ഥാനത്ത് നൈക സംരംഭക കൂടിയായ ഫാൽഗുനി നായർ ഇടം നേടിയിരിക്കുന്നു. ഒരു വർഷം 963 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 29,030 കോടിയുടെ ആസ്തിയുള്ള കിരൺ മസുംദാർ ഷായാണ് പട്ടികയിൽ മൂന്നാം സ്ഥാനത്തുള്ളത്. വികസ്വര രാജ്യങ്ങൾക്കാവശ്യമായ മരുന്നുകൾ വിതരണം ചെയ്തുകൊണ്ടാണ് കിരണിന്റെ പ്രവർത്തനം. 

നീലിമ മോടപർതി (ഡിവിസ് ലെബോറട്ടറീസ് ഡയറക്ടർ), സോഹോ സഹസ്ഥാപക രാധ വെമ്പു, ലീന ഗാന്ധി തിവാരി (യുഎസ്‌വി ചെയർപേഴ്സൺ), അനു അഗ, മെഹർ പുദുംജി (തെർമാക്സ് ഡയറക്ടർ), നേഹ നെർക്കുടെ, വന്ദന ലാൽ, രേണു മുംജാൾ എന്നിവരാണ് പട്ടിക.

English Summary: Meet the top 10 wealthiest women in India

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}