രാത്രിയിൽ ഒറ്റയ്ക്കുള്ള ജോലി; മീരാബിന്റെ ധൈര്യം സമ്മതിക്കണം; അഭിനന്ദിച്ച് സോഷ്യൽമീഡിയ

mirab
മീരാബ്∙ ചിത്രം∙ ലിങ്ക്ഡ് ഇന്‍
SHARE

കൃത്യസമയത്ത് തന്റെ ചുമതലകൾ പൂർത്തിയാക്കുന്നവരെ സോഷ്യൽമീഡിയ അഭിനന്ദിക്കാറുണ്ട്. അത്തരത്തിൽ പ്രതിസന്ധികളെ തരണം ചെയ്ത ഒരു പെൺകുട്ടിയുടെ കഥയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ കയ്യടി നേടുന്നത്. പാക്കിസ്ഥാനിലെ ലാഹോറില്‍ നിന്നുള്ള മീരാബ് എന്ന പെണ്‍കുട്ടിയാണ് ആ ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ താരം. 

കെഎഫ്സിയുടെ ഡെലിവറി ഗേളാണ് മീരാബ്. ഫാഷൻ ഡിസൈനിങ്ങിൽ ഡിഗ്രി ചെയ്യുന്ന മീരാബ് പഠനത്തിനായുള്ള പണം കണ്ടെത്തുന്നതിനായാണ് ഈ ജോലി ചെയ്യുന്നത്. പകൽ ക്ലാസിൽ പോകും. രാത്രി സ്കൂട്ടറിൽ ഫുഡ് ഡെലിവറിക്കായി പോകും. പാക്കിസ്ഥാൻ സ്വദേശിയായ ഫിസ ഇജാസാണ് ലിങ്ക്ഡ് ഇനിലൂടെ മീരാബിന്റെ ജീവിതം പങ്കുവച്ചത്. ഫിസ് ഓർഡർ ചെയ്ത ഭക്ഷണം എത്തിച്ചത് മീരാബാണ്. രാത്രിയിൽ ഭക്ഷണം എത്തിച്ച പെൺകുട്ടിയുടെ ജീവിതം മനസ്സിലാക്കി പുറംലോകത്തെ അറിയിക്കുകയായിരുന്നു ഫിസ. 

അമ്മയുടെ ചികിത്സയ്ക്കായുള്ള പണം കണ്ടെത്തുന്നതിനും കുടുംബത്തെ സഹായിക്കുന്നതിനും വേണ്ടിയാണ് മീരാബിന്റെ ഓട്ടം. മീരാബിന്റെ പഠന ചെലവ് ഒരു ഫൗണ്ടേഷൻ ഏറ്റെടുത്തിട്ടുണ്ടെങ്കിലും വീട്ടിലെ ബാക്കി കാര്യങ്ങള്‍ക്കായി അവൾക്ക് ഈ ജോലി തുടരണം. സോഷ്യൽ മീഡിയയില്‍ തരംഗമായ മീരാബിന്റെ  ചിത്രത്തിനു താഴെ അവളെ പുകഴ്ത്തിക്കൊണ്ടുള്ള കമന്റുകളും എത്തി. ‘അഭിമാനം’ എന്നാണ് പലരും കമന്റ് ചെയ്തത്. ‘നിന്റെ ധൈര്യത്തെ അഭിനന്ദിക്കുന്നു, നീ ഇതിലൂടെ ജീവിതം കെട്ടിപ്പടുക്കുകയാണെങ്കിലും ഇത് ആളുകളെ സഹായിക്കുകയാണ്.’ – എന്ന് പലരും കമന്റ് ചെയ്തു. 

English Summary: Story Of KFC Rider In Pakistan Goes Viral, Internet Praises Her Courage

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}