സോഷ്യൽ മീഡിയയിൽ വൈറലായി എഴുപത്തിയൊന്നുകാരിയായ മെക്സിക്കൻ വനിതയുടെ ബാസ്കറ്റ്ബോൾ പ്രാവിണ്യം. ആന്‍ഡ്രിയ ഗാർസിയ ലോപസ് എന്ന സ്ത്രീയാണ് സമൂഹമാധ്യമങ്ങളിൽ താരമാകുന്നത്. ഗ്രാന്നി ജോർദാന്‍ എന്ന കുറിപ്പോടെയാണ് വിഡിയോ എത്തിയത്.
ബാസ്കറ്റ് ബോൾ കോർട്ടിൽ ലോപസ് അനായാസേന ചലിക്കുന്നതാണ് വിഡിയോയിൽ ഉള്ളത്. തുടർന്ന് സ്കോർ നേടുന്നതും വിഡിയോയിൽ ഉണ്ട്. പ്രാദേശിക കായികതാരമാണ് ലോപ്പസ്. മുട്ടിന് ചെറിയ പരുക്കേറ്റു എങ്കിലും ഇപ്പോഴും ലോപ്പസ് ബാസ്കറ്റ് ബോൾ കോർട്ടിൽ സജീവമാണ്.
സോഷ്യൽ മീഡിയയിലും താരമാണ് ലോപ്പസ്. ലോപ്പസിന്റെ വിഡിയോക്ക് ഒരുമില്യനിലധികം കാഴ്ചക്കാരുണ്ട്. ബാസ്കറ്റ്ബോൾ പാസ്സിങ്, ഡ്രിബ്ലിങ്, ഷൂട്ടിങ് കഴിവുകളുള്ള താരമാണ് ലോപ്പസ്. ലോപ്പസിന്റെ വിഡിയോക്കു താഴെ നിരവധി കമന്റുകളും എത്തി.
‘അവൾ ഒരു യഥാർഥ സൂപ്പർതാരമാണ്.’– എന്നായിരുന്നു ഒരാളുടെ കമന്റ്. ലോപ്പസിന്റെ പേരക്കുട്ടിയാണ് വിഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നത്. നിരവധി പേര്‍ വിഡിയോ കാണുകയും പങ്കുവയ്ക്കുകയും ചെയ്തു.
English Summary: "Truly A Superstar": 71-Year-Old Woman In Mexico Goes Viral For Her Basketball Skills