സൗന്ദര്യവർധനയ്ക്കായി പലതരം പരീക്ഷണങ്ങൾ നടത്തുന്നവരുണ്ട്. മുഖത്തും കൺപീലികളിലും വരെ അത്തരം പരീക്ഷണം ഉണ്ടാകും. സൗന്ദര്യ വർധനയ്ക്കായി പ്രകൃതിയിൽ നിന്നുള്ള പുല്ല് ഉപയോഗിക്കുന്ന യുവതിയുടെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. പുല്ല് കൺപീലിയായാണ് യുവതി ഉപയോഗിച്ചിരിക്കുന്നത്
ബ്യൂട്ടി ബ്ലോഗറായ മെരിയാന മോൾച്ചോവയാണ് തന്റെ പുൽകൺപീലി പരീക്ഷണം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. പുല്ല് കണ്‍പോളയിൽ പശകൊണ്ട് ഒട്ടിച്ച ശേഷം ബ്ലേഡ് ഉപയോഗിച്ച് മുറിച്ച് ശരിയാക്കുന്നതും കാണാം. ബാക്കിയുള്ള പുല്ല് പുരികത്തിലും ഒട്ടിച്ചു. പ്രകൃതിദത്തമായ പച്ചകൺപീലിയും പുരികവും എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്.
വിഡിയോ പങ്കുവച്ച് നിമിഷങ്ങൾക്കകം വൈറലായി. രസകരമായ നിരവധി കമന്റുകളും എത്തി. മരിയാനയുടെ പുതിയ കണ്ടുപിടിത്തം പ്രശംസനീയമാണെന്നായിരുന്നു പലരുടെയും കമന്റുകൾ.
English Summary: Woman uses blades of grass to make vegan eyelashes. Netizens have mixed reactions