സൗന്ദര്യ സംരക്ഷണത്തിനായി ഒരിക്കൽ 50,000 രൂപയുടെ ക്രീം വാങ്ങി: തനിക്കുണ്ടായ അനുഭവം പറഞ്ഞ് തബു

tabu
Image Credit∙ tabutiful/instagram
SHARE

മൂന്നു ദശാബ്ദമായി ഇന്ത്യൻ സിനിമയിൽ സജീവമായി നിൽക്കുന്ന താരമാണ് തബു. വ്യത്യസ്തത നിറഞ്ഞ കഥാപാത്രങ്ങളാൽ ആരാധകരുടെ മനം കവർന്ന താരമാണ്. അൻപതുകളിൽ എത്തി നിൽക്കുന്ന താരത്തിന്റെ സൗന്ദര്യമാണ് ആരാധകരുടെ എക്കാലത്തെയും സംസാരവിഷയം. തബുവിന്റെ കാര്യത്തിൽ പ്രായം പിറകിലേക്കാണ് സഞ്ചരിക്കുന്നതെന്നാണ് ആരാധകപക്ഷം. അടുത്തിടെ ഒരു  അഭിമുഖത്തിൽ പ്രായത്തെ കുറിച്ചുള്ള ചോദ്യത്തിന് ചിരിച്ചുകൊണ്ട് മറുപടി നൽകിയിരിക്കുകയാണ് തബു. പ്രത്യേക ദിനചര്യയൊന്നും പിന്തുടരുന്നില്ലെന്നും ഇമേജിനെ കുറിച്ച് ചിന്തിക്കുന്നതിനാൽ അത് നിലനിർത്താൻ ശ്രമിക്കുമെന്നും താരം വ്യക്തമാക്കി. 

‘പ്രത്യേകിച്ച് ഒരു രഹസ്യവുമില്ല. എന്റെ മേക്കപ്പ് ആർട്ടിസ്റ്റ് മിത്താലി ഒരിക്കല്‍ പറഞ്ഞു. മാഡം, താങ്കളുടെ സ്കിൻ നല്ലതാണ്. വീട്ടിലിരിക്കുമ്പോൾ അൽപം കൂടി ശ്രദ്ധിക്കണം. ഞാൻ മിത്താലിയോടു പറഞ്ഞു. വീട്ടിലിരിക്കുമ്പോൾ എപ്പോഴും ശരീരം ശ്രദ്ധിക്കാൻ കഴിയില്ല. അപ്പോൾ അവർ എനിക്കൊരു ക്രീം നിർദേശിച്ചു. 50,000 രൂപയായിരുന്നു വില. ഞാൻ ഒരിക്കൽ അത് വാങ്ങി. പിന്നീട് വാങ്ങിയില്ല.’– തബു പറഞ്ഞു. 

സന്തോഷമാണോ സൗന്ദര്യം നിലനിർത്തുന്നതെന്ന ചോദ്യത്തിനു തബുവിന്റ മറുപടി ഇങ്ങനെയായിരുന്നു. ‘ഞാൻ എന്റെ മുഖത്തിനു വേണ്ടി പ്രത്യേകമായി ഒന്നും ചെയ്യുന്നില്ല. പക്ഷേ, എല്ലായിപ്പോഴും നന്നായി ഇരിക്കണമെന്ന ചിന്ത എനിക്കുണ്ട്. അത് ഒരു നടി എന്ന രീതിയിൽ അല്ല. എല്ലാവരും ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കണമെന്ന് ആഗ്രഹിക്കുന്നവരാണല്ലോ. അതിനായി പരമാവധി പരിശ്രമിക്കും. ’– താരം വ്യക്തമാക്കി. 

English Summary: Tabu jokes about ‘reverse ageing’, says she once bought a cream for Rs 50,000 but will never make that mistake again

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ഡിസംബർ മാസഫലം

MORE VIDEOS
{{$ctrl.title}}
{{$ctrl.title}}

{{$ctrl.currentDate}}

  • {{item.description}}