ADVERTISEMENT

ഇന്ത്യൻ സിനിമയുടെ ഇതിഹാസതാരം കമലഹാസന്റെ മക്കൾ എന്നതിലുപരി ശ്രുതി ഹാസനും അക്ഷര ഹാസനും സിനിമ ലോകത്തും പുറത്തും തങ്ങളുടേതായ  വ്യക്തിമുദ്ര പതിപ്പിച്ചവരാണ്. ബോളിവുഡിലടക്കം ആണധികാരം നിറഞ്ഞുനിൽക്കുന്ന ഇന്ത്യൻ സിനിമ മേഖലയിൽ  പിടിച്ചുനിൽക്കാൻ എത്രത്തോളം ബുദ്ധിമുട്ടാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് ശ്രുതിഹാസൻ ഇപ്പോൾ. സ്ത്രീകൾ എങ്ങനെയായിരിക്കണം എന്നത് സംബന്ധിച്ച് പലരുടെയും മനസ്സിലുള്ള യാഥാസ്ഥിതിക കാഴ്ചപ്പാടുകൾ ആഴത്തിൽ വേരൂന്നിപ്പോയതാണെന്ന് ശ്രുതിഹാസൻ പറയുന്നു. 

ഒരു പരസ്യത്തിന്റെ ചിത്രീകരണത്തിനിടെ തനിക്ക് നേരെ ഉയർന്ന ചോദ്യം ചൂണ്ടിക്കാണിക്കുകയാണ് താരം. 30 പിന്നിട്ടതിനാൽ താൻ വിവാഹിതയാവണമെന്ന് പറയുകയായിരുന്നു ഇതേ മേഖലയിൽ തന്നെയുള്ള ഒരു വ്യക്തി. ഈ കാഴ്ചപ്പാട്  ഏറെ അരോചകമായി തോന്നിയതിനെത്തുടർന്ന് കൃത്യമായ മറുപടിയും കൊടുത്തിരുന്നതായി ശ്രുതിഹാസൻ പറയുന്നു. വിവാഹം സംബന്ധിച്ച് തനിക്കോ സിനിമാ മേഖലയിലുള്ള മറ്റു സ്ത്രീകൾക്കോ കിട്ടാത്ത എന്തെങ്കിലും പ്രത്യേക നിർദേശം നിങ്ങൾക്ക് കിട്ടിയിട്ടുണ്ടോ എന്നതായിരുന്നു ശ്രുതിഹാസന്റെ മറുചോദ്യം. ഒരു പ്രായം കഴിഞ്ഞാൽ സ്ത്രീകൾ വിവാഹത്തിന് പറ്റാത്തവരാകുമോ എന്നും താരം ചോദിച്ചിരുന്നു. വിദേശരാജ്യങ്ങളിൽ പോയി പഠിച്ച് ജീവിതനിലവാരം ഉയർത്തിയാലും പലരുടെയും മനസ്സിൽ ഇത്തരം ചിന്തകൾ മായ്ച്ചു കളയാനാവാത്ത വിധം ഉറച്ചു പോയതാണെന്നും  ശ്രുതി പറയുന്നു.

താൻ വാക്കുകൾകൊണ്ടാണ് മോശമായി പെരുമാറുന്നവരോട് പ്രതികരിക്കുന്നത് എങ്കിൽ സഹോദരി അക്ഷര ഇത്തരക്കാരെ ശാരീരികമായി  നേരിടാൻ പ്രാപ്തയാണെന്നും ശ്രുതി വ്യക്തമാക്കുന്നുണ്ട്. ഒരിക്കൽ തന്നോട് വളരെ മോശമായ ഭാഷയിൽ ഒരാൾ സംസാരിച്ചു. സെക്കൻഡുകൾക്കുള്ളിൽ അയാളുടെ ഉച്ചത്തിലുള്ള നിലവിളിയാണ് ശ്രുതി കേട്ടത്. നോക്കുമ്പോൾ അക്ഷര അയാളെ പിന്നിൽ നിന്ന് ഇടിച്ചുകൊണ്ട് എന്റെ സഹോദരിയെ അങ്ങനെ വിളിക്കാൻ നിനക്ക് എങ്ങനെ ധൈര്യം വന്നു എന്ന് ചോദിക്കുന്ന കാഴ്ചയാണ് കണ്ടത്. താൻ ഇടപെട്ട് അക്ഷരയെ പിടിച്ചു മാറ്റുകയായിരുന്നുവെന്നും ശ്രുതി ഹാസൻ വെളിപ്പെടുത്തുന്നു.

ഡ്യൂഡിൽ ആർട്ടിസ്റ്റും ഇല്ലുസ്ട്രേറ്ററുമായ ശന്തനു ഹസാരികയുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചും ശ്രുതിഹാസൻ തുറന്നു സംസാരിക്കുന്നുണ്ട്. തന്റെ കാര്യങ്ങൾ ബോധ്യപ്പെടുത്താനായി ഒരിക്കലും വഴക്കിടേണ്ടി വരാത്ത ഒരു വ്യക്തിയാണ് ശന്തനുവെന്ന് താരം പറയുന്നു. തുല്യത എന്നത് തങ്ങൾക്കിടയിൽ ഒരു സംസാര വിഷയം പോലുമല്ല. സ്ത്രീയും പുരുഷനും ഒരേ പരിഗണന ലഭിക്കേണ്ടവരാണ് എന്ന ചിന്ത ശന്തനുവിന്റെ സ്വഭാവത്തിന്റെ ഭാഗമാണെന്നും അതു  തന്നെയാണ് അദ്ദേഹവുമായുള്ള ബന്ധം തനിക്ക് ഏറെ പ്രധാനമാകുന്നതിന്റെ കാരണമെന്നും ശ്രുതി ഹാസൻ പറയുന്നു.

English Summary: Shruti Haasan recalls how ‘silent and violent’ Akshara Haasan beat up someone for her

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com