നിന്റേതു മാത്രമായിരിക്കുമെന്ന് മലൈക: അർജുന്റെ പ്രണയനിർഭരമായ ജന്മദിനാശംസകൾക്ക് മറുപടി

malaika-arjun
Image Credit∙ Arjun/Instagram
SHARE

വ്യക്തി ജീവിതത്തിലെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവയ്ക്കുന്ന താരങ്ങളാണ് അർജുൻ കപൂറും മലൈക അറോറയും. ഇപ്പോൾ മലൈക അറോറയുടെ 49–ാം ജന്മദിനത്തിൽ ആശംസകൾ നേർന്ന് അർജുൻ പങ്കുവച്ച കുറിപ്പാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇരുവരും ഒരുമിച്ചുള്ള ചിത്രം പങ്കുവച്ചായിരുന്നു അർജുന്റെ ഹൃദ്യമായ കുറിപ്പ്.

കുറിപ്പിൽ പറയുന്നത് ഇങ്ങനെ: ‘എന്റെ പ്രിയപ്പെട്ടവൾക്ക് ജന്മദിനാശംസകൾ. നീ നീയായി ഇരിക്കണം. എന്റെതായിരിക്കണം.’– എന്ന് അർജുൻ കുറിച്ചു. അർജുന്‍ കപൂറിന്റെ ആശംസകൾക്ക് മലൈകയുടെ ഹൃദ്യമായ മറുപടിയും എത്തി. ‘നിന്റേതുമാത്രം’  എന്നായിരുന്നു മലൈക അർജുന്റെ പോസ്റ്റ് പങ്കുവച്ചു കൊണ്ട് കുറിച്ചത്. 

അർജുനുമായുള്ള പ്രണയത്തെ കുറിച്ച് ഒരു അഭിമുഖത്തിൽ മലൈക പറഞ്ഞത് ഇങ്ങനെയാണ്. ‘അർജുൻ അടുത്ത സുഹൃത്താണ്. അടുത്ത സുഹൃത്തുമായി പ്രണയത്തിലാകുന്നത് പ്രധാനപ്പെട്ട കാര്യമാണ്. അർജുന് എന്നെ നന്നായി മനസ്സിലാക്കാന്‍ സാധിക്കും. സൂര്യനു താഴെയുള്ള എന്തുകാര്യത്തെ കുറിച്ചും ഞങ്ങൾ തുറന്നു സംസാരിക്കും. ഒരു ബന്ധത്തിൽ ഏറ്റവും പ്രധാനപ്പെട്ടകാര്യവും അതാണ്. അർജുനൊപ്പമുള്ളപ്പോൾ എനിക്ക് ഞാനായിരിക്കാൻ സാധിക്കുന്നു.’– മലൈക വ്യക്തമാക്കി. 

സൽമാൻ ഖാന്റെ സഹോദരൻ അർബാസ് ഖാനുമായുള്ള വിവാഹ ബന്ധം തകരുകയും അർജുൻ കപൂറുമായി പ്രണയത്തിലാകുകയും ചെയ്തതോടെയാണ് മലൈക വാർത്തകളിൽ നിറഞ്ഞത്. 2019ലാണ് ഇരുവരും തമ്മിലുള്ള പ്രണയം പുറംലോകം അറിഞ്ഞത്. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസവും പലപ്പോഴും ചർച്ചയായിരുന്നു. 

English Summary: Arjun Kapoor wishes girlfriend Malaika Arora on birthday

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS