പ്രണയം എന്നെയും ഓസ്ട്രേലിയയില്‍ എത്തിച്ചു: ഉർവശിയെ പരിഹസിച്ച് ചാഹലിന്റെ ഭാര്യ ധനശ്രീ

dhanashree-urvashi
Image Credit∙ Dhanashree Verma, Urvashi Rautela/Instagram
SHARE

ബോളിവുഡ് താരം ഉർവശി റൗട്ടേലയെ പരിഹസിച്ച് ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചാഹേലിന്റെ ഭാര്യ ധനശ്രീ വർമ. പ്രണയം  ഓസ്ട്രേലിയയിൽ എത്തിച്ചു എന്ന കുറിപ്പോടെ ഉർവശി പങ്കുവച്ച ചിത്രം ചർച്ചയായതിനു പിന്നാലെയാണ് ധനശ്രീയുടെ മറുപടി. ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിനൊപ്പം ഓസ്‌ട്രേലിയയിലുള്ളത് ചാഹലാണ്. മത്സരങ്ങള്‍ കാണാന്‍ ധനശ്രീയും ഓസ്‌ട്രേലിയയിലെത്തിയിട്ടുണ്ട്.

മെൽബണിലേക്കുള്ള യാത്രയ്ക്കിടെ  വിമാനത്തിൽ നിന്നുള്ള ചിത്രങ്ങൾ ധനശ്രീ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു. ഉർവശിയുടെ ക്യാപ്ഷന്‍ തന്നെയാണ് ധനശ്രീയും കുറിച്ചത്. ധനശ്രീയുടെ പോസ്റ്റിന് ഹൃദയ ഇമോജിയും ചാഹേൽ കമന്റ് ചെയ്തു. ഇന്‍സ്റ്റഗ്രാമിലെത്തി നിമിഷങ്ങൾക്കകം തന്നെ ധനശ്രീയുടെ ക്യാപ്ഷനും ചിത്രവും വൈറലായി. 

ധനശ്രീയുടെ പോസ്റ്റിനു താഴെ നിരവധി കമന്റുകളും എത്തി. ഈ ക്യാപ്ഷൻ നേരത്ത ഒരു പോസ്റ്റിൽ കണ്ടിട്ടുണ്ടെന്നായിരുന്നു ഭൂരിഭാഗത്തിന്റയും കമന്റ്.  കാലിലെ ശസ്ത്രക്രിയയെ തുടർന്ന് ധനശ്രീ ചികിത്സയിലായിരുന്നു. ഇതിനിടെ ധനശ്രീയും ചാഹലും വേര്‍പിരിഞ്ഞെന്ന രീതിയിലുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. നേരത്തെ ഋഷഭ് പന്തിനെയും വിമർശിച്ചു കൊണ്ട് ഉര്‍വശി നിരവധി പോസ്റ്റുകൾ പങ്കുവച്ചിരുന്നു. അതേസമയം മറ്റുള്ളവരുടെ ശ്രദ്ധയാകർഷിക്കാനാണ് ഉർവശി ഇത്തരം പോസ്റ്റുകളിടുന്നതെന്നായിരുന്നു ഋഷഭ് പന്തിന്റെ പ്രതികരണം. 

English Summary: Dhanashree Verma flies to Australia in Urvashi Rautela style

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

Best Home Renovation | ഇത് ഒരസാധാരണ വീട്!

MORE VIDEOS