വസ്ത്രധാരണം സ്ത്രീകളുടെ തിരഞ്ഞെടുപ്പാണെന്ന് കങ്കണ റനൗട്ട്. ഒരു സിനിമയുടെ പ്രൊമോഷനോട് അനുബന്ധിച്ച് നേർത്ത വസ്ത്രം ധരിച്ചെത്തിയ കങ്കണയുടെ ചിത്രങ്ങൾ വിവാദമായിരുന്നു. ഇപ്പോൾ അതേ വസ്ത്രങ്ങൾ ധരിച്ച് വിമർശകർക്ക് മറുപടി പറയുകയാണ് താരം.
‘ഒരു വസ്ത്രം ധരിക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് അവളാണ്. ഏതു വസ്ത്രം എങ്ങനെ ധരിക്കണമെന്നതിൽ അവസാനത്തെ തീരുമാനം സ്ത്രീയുടേതാണ്. അക്കാര്യത്തിൽ മറ്റുള്ളവർ ഇടപെടണ്ടതില്ല.’– എന്ന കുറിപ്പോടെയാണ് കങ്കണ ചിത്രങ്ങള്‍ പങ്കുവച്ചത്. നേർത്ത വെള്ള ടോപ്പും പാന്റ്സും ധരിച്ചുള്ള ചിത്രങ്ങളാണ് കങ്കണ പങ്കുവച്ചത്. ‘പറഞ്ഞ കാര്യങ്ങള്‍ വ്യക്തമാണ്. എന്നാൽ ഞാൻ ഓഫിസിലേക്കു പോകുന്നു.’- എന്നും കങ്കണ കുറിച്ചു.
ധാകഡിന്റെ പ്രൊമോഷൻ സമയത്താണ് കങ്കണ ആദ്യമായി ഈ ചിത്രങ്ങൾ പങ്കുവച്ചത്. നേർത്ത വസ്ത്രം ധരിച്ചതിൽ നേരത്തെ നരവധി വിമർശനങ്ങൾ കങ്കണയ്ക്കു നേരെയുണ്ടായിരുന്നു. ഭാരതീയ സംസ്കാരത്തിലൂന്നിയതായിരിക്കണം വസ്ത്രധാരണം എന്നരീതിയിൽ കങ്കണ നടത്തിയ പ്രസ്താവന വിമർശനങ്ങൾ നേരിട്ടിരുന്നു. തുടർന്നാണ് പാശ്ചാത്യ വസ്ത്രം ധരിച്ചെത്തിയ താരത്തിന്റെ ചിത്രത്തിനു താഴെ പരിഹാസ കമന്റുകൾ എത്തിയത്.
English Summary: Kangana Ranaut revisits controversial look, reminds haters: ‘What a woman wears or forgets to wear is her business’