കലക്ടറുടെ തലയിൽ കൈവച്ച് അനുഗ്രഹിച്ച് സ്ത്രീ; പ്രകീർത്തിച്ച് സോഷ്യൽ മീഡിയ

woman-blessing
Image Credit∙ Krishna Teja IAS/Twitter
SHARE

സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ് ഒരുസ്ത്രീ കലക്ടറെ തലയിൽ കൈവച്ച് അനുഗ്രഹിക്കുന്നതിന്റെ ചിത്രം. ഐഎഎസ് ഓഫീസറായ കൃഷ്ണ തേജ പങ്കുവച്ച ചിത്രമാണ് ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുന്നത്. ഓഫിസിൽ എത്തിയ ഒരു സത്രീ തന്നെ അനുഗ്രഹിക്കുന്നതിന്റെ ചിത്രമാണ് തേജ പങ്കുവച്ചത്. തനിക്കു മുന്നിൽ ബഹുമാനത്തോടെ തലകുനിച്ചിരിക്കുന്ന കലക്ടറെ തലയിൽ കൈവച്ച് അനുഗ്രഹിക്കുകയാണ് ഓഫിസിലെത്തിയ സ്ത്രീ. 

കൃഷ്ണ തേജ കഴിഞ്ഞ ദിവസം പങ്കുവച്ച ചിത്രം നിരവധി പേർ റിട്വീറ്റ് ചെയ്തു. തേജയുടെ വിനയത്തെ അഭിന്ദിച്ചുകൊണ്ട് നിരവധി കമന്റുകളും എത്തി. 2015 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ കൃഷ്ണ തേജ നിലവിൽ ആലപ്പുഴ ജില്ലാ കലക്ടറാണ്. നീലസാരിയുടുത്ത പ്രായമുള്ള ഒരു സ്ത്രീ കലക്ടറെ തലയിൽ കൈവച്ച് അനുഗ്രഹിക്കുന്നു. തൊട്ടടുത്ത് പുഞ്ചിരിയോടെ ഇത് നോക്കി നിൽക്കുന്ന മറ്റൊരു ഉദ്യോഗസ്ഥനെയും ഫോട്ടോയിൽ കാണാം. 

‘ഇതിൽ കൂടുതൽ എന്താണ് വേണ്ടത്?’ എന്ന കുറിപ്പോടെയാണ് കലക്ടർ ചിത്രം പങ്കുവച്ചത്. IAmForAlleppey എന്ന ഹാഷ്ടാഗോടെയാണ് ചിത്രം. ‘അത്യപൂർവമായ കാഴ്ച’– എന്നായിരുന്നു ചിത്രത്തുനു താഴെ ഒരാളുടെ കമന്റ്. ‘ജനങ്ങളുടെ ഹൃദയത്തിൽ ഇടംനേടുക എന്നത് വലിയ കാര്യമാണ്. താങ്കളെ നയിക്കുന്ന നല്ലമനുഷ്യൻ ആരാണെങ്കിലും അദ്ദേഹത്തിന്റെ നിർദേശങ്ങൾ പാലിക്കുക. ദൈവം താങ്കളെ അനുഗ്രഹിക്കട്ടെ.’– എന്നായിരുന്നു മറ്റൊരാൾ കമന്റ് ചെയ്തത്. ‘ഇത് നിങ്ങളുടെ സമ്പാദ്യമാണ്. സർ, താങ്കളെ ഓർത്ത് അഭിമാനം തോന്നുന്നു.’– എന്നും പലരും കമന്റ് ചെയ്തു. 

English Summary: Bureaucrat Shares Photos Of Woman Blessing Him, Internet Gives Thumbs Up

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്ഥിരം പരിപാടികൾ അല്ല ഇനി! - Mathew Thomas | Christy Movie | Latest Chat

MORE VIDEOS