22 വർഷമെടുത്താണ് ഈ പ്രതിഫലം ലഭിച്ചത്; തുറന്നു പറഞ്ഞ് പ്രിയങ്ക ചോപ്ര

pc
Image Credit∙ Priyanka chopra/ instagram
SHARE

ബോളിവുഡിലും ഹോളിവുഡിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് പ്രിയങ്ക ചോപ്ര. ബിബിസിയുടെ ഏറ്റവും കൂടുതൽ സ്വാധീനമുള്ള വനിതകളുടെ പട്ടികയിൽ പ്രിയങ്ക ചോപ്ര ഇടംനേടിയിരിക്കുന്നു. ഇപ്പോൾ സിനിമാ മേഖലയിൽ നിന്ന് തനിക്കു ലഭിച്ച പ്രതിഫലത്തെ കുറിച്ചു പറയുകയാണ് പ്രിയങ്ക. ഇരുപത്തിരണ്ടു വര്‍ഷത്തിനു ശേഷമാണ് സമകാലികരായ പുരുഷൻമാരേക്കാൾ കൂടുതൽ പ്രതിഫലം തനിക്കു ലഭിച്ചതെന്നും പ്രിയങ്ക വ്യക്തമാക്കി. 

സിറ്റഡെൽ എന്ന വരാനിരിക്കുന്ന ചിത്രത്തിനാണ് തനിക്ക് ഏറ്റവും കൂടുതൽ പ്രതിഫലം ലഭിച്ചതെന്നും താരം വ്യക്തമാക്കി. ‘ബോളിവുഡിൽ  എനിക്കൊരിക്കലും പ്രതിഫലത്തിൽ തുല്യത ലഭിച്ചിട്ടില്ല. സഹനടനു ലഭിക്കുന്ന പ്രതിഫലത്തിന്റെ 10 ശതമാനം മാത്രമാണ് എനിക്കു ലഭിച്ചിരുന്നത്. ’– പ്രിയങ്ക വ്യക്തമാക്കി. 

അത് ഒരു ചെറിയ വിവേചനം അല്ലെന്നും താരം പറഞ്ഞു. ‘പ്രതിഫലം നൽകുന്നതിലെ ഈ വിവേചനം വളരെ വലുതാണ്. ഇപ്പോഴും പലസ്ത്രീകൾക്കും ഇത്തരത്തിലാണ് പ്രതിഫലം ലഭിക്കുന്നത്. ഞാൻ ഇപ്പോഴും ബോളിവുഡിൽ തുടരുകയാണെങ്കിൽ സമാനസാഹചര്യം തന്നെ ആയിരിക്കും. എന്റെ തലമുറയിൽപ്പെട്ട പല വനിതാ താരങ്ങളുടെയും അവസ്ഥ ഇപ്പോഴും ഇതു തന്നെയാണ്. ’– പ്രിയങ്ക പറഞ്ഞു. 

English Summary: Priyanka Chopra Jonas Talks About Lack Of Pay Parity In Bollywood, Says Many Women Still Deal With That

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

50ന്റെ ചെറുപ്പത്തിൽ കെഎസ്ആർടിസിയിലെ കാരണവർ

MORE VIDEOS