ഞാനും ഒരു മനുഷ്യനാണ്: നേരിട്ട അരക്ഷിതാവസ്ഥയെ കുറിച്ച് മലൈക അറോറ

malaika-arora-in-white-gown-looks-goddess
SHARE

ജീവിതത്തിൽ പലതരത്തിലുള്ള പ്രതിസന്ധിഘട്ടങ്ങളിലൂടെ മനുഷ്യർ കടന്നു പോകാറുണ്ട്. സ്വകാര്യ  ജീവിതത്തിലും ഔദ്യോഗിക ജീവിതത്തിലും ഏറെ വിമർശനങ്ങൾ നേരിട്ട താരമാണ് മലൈക അറോറ. ഇപ്പോൾ ജീവിതത്തിൽ താൻ കടന്നു പോയ അരക്ഷിതാവസ്ഥകളെ കുറിച്ച് നോറ ഫത്തേഹിയുമായുള്ള സംഭാഷണത്തിൽ തുറന്നു പറയുകയാണ് താരം. 

തൊഴിൽ, പ്രായം, ശരീരം എന്നിവയെല്ലാം വിമർശിക്കപ്പെടുന്നതിനെ കുറിച്ചായിരുന്നു മലൈകയുടെ പ്രതികരണം. ‘ഒരു താരം എന്നതിലും ഉപരിയായി ഞാനും ഒരു മനുഷ്യനാണ്. ഇത് എന്റെ തൊഴിലാണ്. ഞാൻ ഒരു വിഡ്ഢിയാണെന്നു സ്വയം ചിന്തിച്ച് എത്രയോ സമയം ഞാൻ ഇരുന്നിട്ടുണ്ട്. പലപ്പോഴും ഇത്തരത്തിലുള്ള വിമർശനങ്ങൾ നേരിട്ടിട്ടുണ്ട്. അത് നമ്മെ തളർത്തും. ചിലർ കാണാന്‍ സൗന്ദര്യമുള്ളവരും ചെറുപ്പക്കാരും കഴിവുള്ളവരും ആയിരിക്കും. പക്ഷേ, ഇത് ജീവിതത്തിൽ പലപ്പോഴും അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും ചെയ്യും.’– മലൈക പറഞ്ഞു. 

അടുത്തിടെയുണ്ടായ കാറപകടത്തെ കുറിച്ചും, മുൻഭർത്താവ് അർബാസ് ഖാനെ കുറിച്ചും അർജുൻ കപൂറുമായുള്ള ബന്ധത്തെ കുറിച്ചും  പല അഭിമുഖങ്ങളിലും മലൈക പറഞ്ഞിട്ടുണ്ട്. അടുത്തിടെ കരൺ ജോഹറുമായുള്ള അഭിമുഖത്തിൽ സെലിബ്രിറ്റികളുടെ സെക്സ് ജീവിതത്തെ കുറിച്ചും മലൈക തുറന്നു പറഞ്ഞിരുന്നു. ‘എന്തു പ്രദർശിപ്പിക്കണം എന്നത് അവരുടെ സ്വാതന്ത്ര്യമാണ്. അതൊരു മോശം കാര്യമായി ഞാൻ കരുതുന്നില്ല. പലരും തുറന്നു പറയാൻ മടിക്കുന്ന കാര്യങ്ങൾ ഞാൻ തുറന്നു പറയുന്നു.’– മലൈക വ്യക്തമാക്കി. നടൻ അർജുൻ കപൂറുമായി 2019 മുതല്‍ ഡേറ്റിങ്ങിലാണ് താരം. 

English Summary: Malaika Arora says she faces her share of insecurities: 'Somebody else out there is younger, prettier

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS