എങ്കിലും സഹോദരി എംബാപെയെ മറക്കരുത് ; അർജന്റീന ജയിച്ചപ്പോൾ സൗജന്യമായി ചായ

argentina-won
Image Credit∙ Swatimoitra/Twitter
SHARE

ലോകകപ്പിൽ അർജന്റീന ജയച്ചാൽ പലതും ചെയ്യുമെന്ന് വെല്ലുവിളിച്ചവരുണ്ട്. പശ്ചിമബംഗാളിലും കൊൽക്കത്തയിലും നിരവധി പേർ അർജന്റീനയുടെ ആരാധകരാണ്. അക്കൂട്ടത്തിൽ ഹോട്ടലുടമയായ ഒരു സ്ത്രീ നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. അർജന്റീന ജയിച്ചാൽ ഹോട്ടലിലെത്തുന്ന എല്ലാവർക്കും ചായ സൗജന്യമായി നൽകുമെന്നായിരുന്നു അവർ പറഞ്ഞത്. 

മത്സരത്തിൽ അർജന്റീന ജയിച്ചാൽ ചായ സൗജന്യമായി നൽകുമെന്ന് പറഞ്ഞ് ഹോട്ടലിനു മുന്നിൽ ഒരു പ്ലക്കാർഡും വച്ചു. പ്ലക്കാർഡിനു സമീപം ചിരിച്ചു നിൽക്കുന്ന ഹോട്ടലുടമയായ സ്ത്രീയുടെ ചിത്രമാണ് ട്വിറ്ററിൽ വൈറലാകുന്നത്. സ്വാതി മോയിത്ര എന്ന ട്വിറ്റർ യൂസർ പങ്കുവച്ചതാണ് ചിത്രം.

‘അർജന്റീനയ്ക്കു വേണ്ടി എന്തിനാണ് ഒരു ബംഗാളി ടീസ്റ്റാൾ ഉടമ ചായ സൗജന്യമായി നൽകുന്നത്. കാരണം ഫൂട്ബോളിനോട് അവർക്ക് ഹൃദയത്തിൽ നിന്നുള്ള സ്നേഹമാണ്.  അതുകൊണ്ടാണ് അവർ ഇങ്ങനെയൊരു തീരുമാനം എടുത്തത്.’– എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിനു താഴെ ഹൃദ്യമായ നിരവധി കമന്റുകളും എത്തി. സ്പോർട്സും സംഗീതവും മനുഷ്യരെ അതിലേക്ക് അടുപ്പിക്കും എന്നായിരുന്നു ചിത്രത്തിനു താഴെ വന്ന ഒരു കമന്റ്. . ഫുട്ബോൾ ഒരു വികാരമാണെന്നും പലരും കമന്റ് ചെയ്തു.

English Summary: This Bengali Tea Stall Owner Declares 'Free Tea For Argentina' Ahead Of FIFA World Cup Final

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS