ADVERTISEMENT

ഈ വർഷം നവംബറിലാണ് ആലിയ ഭട്ടിനും രൺബിർ കപൂറിനും പെൺകുഞ്ഞു പിറന്നത്. റാഹ എന്നായിരുന്നു കുഞ്ഞിനു പേരു നൽകിയത്. അവളുടെ പ്രിയപ്പെട്ട മുത്തശ്ശി നീതു കപൂറാണ് ഈ പേര് തിരഞ്ഞെടുത്തതെന്നും താരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. കുഞ്ഞ് ജനിച്ച് ഒരു മാസത്തിനു ശേഷം കഠിനമായ വ്യായാമമുറകൾ ചെയ്യുന്ന ചിത്രങ്ങൾ ആലിയ പങ്കുവച്ചു. 

കയറിൽ തലകീഴായി തൂങ്ങിക്കിടന്ന് യോഗചെയ്യുന്ന ചിത്രങ്ങളാണ് താരം പങ്കുവച്ചത്. പ്രസവശേഷം ശരീരം എങ്ങനെ സംരക്ഷിക്കണമെന്നാണ് ആലിയ ചിത്രങ്ങളിലൂടെ പറയുന്നത്. ‘പതുക്കെ തിരിച്ചു വരുന്നു.’– എന്ന കുറിപ്പോടെയാണ് ആലിയ ചിത്രങ്ങൾ പങ്കുവച്ചത്. തന്റെ യോഗ പരിശീലക അൻഷുക പർവാനിയുടെ നിർദേശങ്ങൾക്കനുസരിച്ചാണ് ആലിയ വ്യായാമമുറകൾ ആരംഭിച്ചത്. ഓരോ ശരീരവും വ്യത്യസ്തമാണ്. ശരീരം മനസ്സിലാക്കി മാത്രം വ്യായാമം ചെയ്യണമെന്നും ആലിയ പറഞ്ഞു. 

എന്റെ പ്രിയപ്പെട്ട അമ്മമാരെ, പ്രസവ ശേഷം നിങ്ങളുടെ ശരീരത്തിൽ വന്ന മാറ്റങ്ങൾ നിങ്ങൾ ശ്രദ്ധിക്കണം. വിദഗ്ധോപദേശമില്ലാതെ ഒന്നും ചെയ്യരുത്. ആദ്യത്തെ ആഴ്ചയിൽ തന്നെ ഞാൻ ശ്വസന വ്യായാമവും നടത്തവും ആരംഭിച്ചു. എനിക്ക് എന്റെ ആരോഗ്യം തിരിച്ചു പിടിക്കണം. ഒരുപാട് ദൂരം മുന്നോട്ടു പോകാനുണ്ട്. നിങ്ങൾ ആവശ്യമുള്ള സമയം എടുക്കൂ. ശരീരം പറയുന്നതു പോലെ മുന്നോട്ടു പോകൂ.’– എന്ന് ആലിയ തന്റെ വ്യായാമ ചിത്രങ്ങൾ പങ്കുവച്ചു കൊണ്ട് കുറിച്ചു. 

ആലിയയുടെ ട്രെയിനർ അന്‍ഷുകയും താരം യോഗ ചെയ്യുന്നതിന്റെ വിഡിയോ പങ്കുവച്ചു. ‘ആലിയയ്ക്ക് സിസേറിയൻ ആയിരുന്നു. ഒരുമാസത്തിനകം തന്നെ അവർ യോഗ ആരംഭിച്ചു. അഞ്ചോ ആറോ ആഴ്ചകൾക്കു ശേഷം ചെറിയ വ്യായാമങ്ങൾ ആരംഭിക്കാവുന്നതാണ്. പക്ഷേ, ഓരോരുത്തരുടെയും ശരീരം വ്യത്യസ്തമാണ്. കൃത്യമായ നിർദേശ പ്രകാരം മാത്രമേ വ്യായാമമുറകൾ ചെയ്യാവു.’– എന്ന് അന്‍ഷുക കുറിച്ചു. 

English Summary: Alia Bhatt attempts hammock inversion first time after delivery; Shares THIS advice for ‘fellow mamas’

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com