ജീവിതത്തിലെ വിശേഷങ്ങളെല്ലാം സോഷ്യൽമീഡിയയിലൂടെ അറിയിക്കുന്ന താരമാണ് അവതാരകയും നടിയുമായ രഞ്ജിനി ഹരിദാസ്. ഇപ്പോള്‍ തന്റെ മാനസികാവസ്ഥയെ കുറിച്ചു തുറന്നു പറയുകയാണ് രഞ്ജിനി. ഇപ്പോൾ കടന്നു പോകുന്നത് മിഡ് ലൈഫ് ക്രൈസിസിലൂടെയാണെന്ന് രഞ്ജിനി പറഞ്ഞു. ഡെയ്‌ലി വ്ളോഗ് വിഡിയോയിലാണ് രഞ്ജിനി ഇക്കാര്യങ്ങൾ വിശദീകരിച്ചത്.
രഞ്ജിനിയുടെ വാക്കുകൾ
‘‘പട്ടി നക്കിയ ജീവിതം എന്ന് പറഞ്ഞു കേട്ടിട്ടുണ്ടോ. ഇപ്പോഴത്തെ എന്റെ അവസ്ഥ അതാണ്. എനിക്ക് ഒന്നിലും ഫോക്കസ് ചെയ്യാന്‍ സാധിക്കുന്നില്ല. അത്രയും സ്‌ട്രെസ് നിറഞ്ഞൊരു അവസ്ഥയാണിപ്പോള്‍. എന്താ നടക്കുന്നേ, എന്താ ചെയ്യേണ്ടത് എന്നിങ്ങനെ എല്ലാത്തിലും കണ്‍ഫ്യൂഷനാണ്. ജീവിതത്തില്‍ എന്തെങ്കിലും ചെയ്യാനുളള താല്‍പര്യമോ, ലക്ഷ്യമോ ഒന്നും എനിക്കിപ്പോഴില്ല. എനിക്ക് വീട്ടിൽ തിരിച്ചു വരണ്ട. എപ്പോഴും യാത്രകൾ ചെയ്യണം. അറിയുന്ന ആൾക്കാരെ കാണണ്ട. ഒറ്റയ്ക്കിരിക്കണം. അതെന്താണെന്ന് എനിക്ക് വിശദീകരിക്കാൻ അറിയില്ല. ഞാന്‍ അതിനെക്കുറിച്ച് ഗവേഷണം നടത്തി. ഒന്നുകിൽ വിഷാദം. അല്ലെങ്കിൽ മിഡ് ലൈഫ് ക്രൈസിസ്. എനിക്ക് 40 വയസ്സുണ്ട്. ഞാൻ കുറേ വായിച്ചപ്പോൾ മിഡ് ലൈഫ് ക്രൈസിസിനുള്ള എല്ലാ ലക്ഷണവും എനിക്കുണ്ട്. ജീവിതത്തിൽ ഞാൻ ഒന്നും അച്ചീവ് ചെയ്തിട്ടില്ല എന്നൊക്കെ തോന്നുന്നു’’. –രഞ്ജിനിപറയുന്നു.
English Summary: Ranjini Haridas About Her Life