‘അന്ന് 16 വയസ്സുള്ള എന്നോട് ആ ചോദ്യം അനാവശ്യമായിരുന്നു’, പ്രതികരിച്ച് ഹോളിവുഡ് താരം

anne-hathaway
Image Credit∙ Anne Hathaway/Instagram
SHARE

അപ്രിയമായ പലചോദ്യങ്ങളും മാധ്യമപ്രവർത്തകരിൽ നിന്ന് പലപ്പോഴും താരങ്ങൾക്കു നേരിടേണ്ടി വരാറുണ്ട്. അത്തരത്തിൽ 16–ാം വയസ്സിൽ നേരിട്ട ചോദ്യത്തെ കുറിച്ചു പറയുകയാണ് ഹോളിവുഡ്താരം അന്നെ ഹതവേ. സണ്‍ഡാൻസ് ചലച്ചിത്രമേളയിൽ ‘ഐലീൻ’ എന്ന ചിത്രത്തിന്റെ പ്രദർശനത്തിനു മുന്നോടിയായായിരുന്നു അന്നെയുടെ പ്രതികരണം.

‘അഭിനയരംഗത്തേക്കു പ്രവേശിച്ചപ്പോൾ ആദ്യമായി എന്നോട് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ച ചോദ്യം ഇന്നും ഞാൻ ഓർക്കുന്നു. നിങ്ങൾ ഒരു നല്ലകുട്ടിയാണോ ചീത്തകുട്ടിയാണോ എന്നായിരുന്നു ചോദ്യം. എനിക്ക് അപ്പോൾ 16 വയസ്സായിരുന്നു പ്രായം. അന്ന് ആ സിനിമയെ കുറിച്ചു പറയാനായിരുന്നു ഞാൻ ആഗ്രഹിച്ചിരുന്നത്.’– എന്ന് അവർ പറഞ്ഞു. 

ലേഡി മാക്ബത്ത് കണ്ടതിനു ശേഷമാണ് ത്രില്ലർ സിനിമകളിൽ അഭിനയിക്കാൻ തിരുമാനമെടുത്തതെന്നും അവർ വ്യക്തമാക്കി. ‘അതൊരു അസാധാരണ ജോലിയാണെന്നാണ് ഞാൻ കരുതിയത്. ഈ കഥ എന്നെ ആഴത്തിൽ സ്പർശിച്ചു. സ്ത്രീകളുടെ സങ്കീർണമായ മാനസികാവസ്ഥയെ കുറിച്ച് കൃത്യമായി അറിയാവുന്ന വ്യക്തിയാണ് വിൽ എന്ന് എനിക്കു തോന്നി.’ അന്നെ ഹതവേ പറഞ്ഞു.

English Summary: Anne Hathaway Reveals Creepy Question Reporter Asked Her When She Was 16

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS