12 വർഷത്തെ ഫെയ്സ്ബുക്ക് പ്രണയം; ഇന്ത്യക്കാരനെ വിവാഹം കഴിക്കാൻ സ്വീഡനിൽ നിന്ന് പറന്നെത്തി യുവതി

sweedish-woman
Image Credit∙ ANI
SHARE

പ്രണയത്തിന് കണ്ണും മൂക്കുമില്ല അതുപോലെ അതിരുകളുമില്ലെന്ന് തെളിയിക്കുകയാണ് സ്വീഡിഷ്‌കാരിയായ ക്രിസ്റ്റന്‍ ലൈബേര്‍ടും ഉത്തര്‍പ്രദേശുകാരനായ പവന്‍ കുമാറും. പവന്‍ കുമാറിനായി ആറായിരം കിലോമീറ്ററുകള്‍ താണ്ടിയാണ് ക്രിസ്റ്റന്‍ എത്തിയത്. വര്‍ഷങ്ങള്‍ നീണ്ട ഇരുവരുടെയും പ്രണയബന്ധം വിവാഹത്തിലെത്തിയതിന്റെ അതീവ സന്തോഷത്തിലാണ് ക്രിസ്റ്റനും പവന്‍ കുമാറും.

2012ലാണ് പവനും ക്രിസ്റ്റനും പരിചയത്തിലാവുന്നത്. ഫെയ്സ്സ്ബുക്കിലൂടെയായിരുന്നു ഇരുവരും പരിചയപ്പെട്ടത്. പത്തുവര്‍ഷത്തോളം നീണ്ട ബന്ധം പിന്നീട് പ്രണയത്തിലേക്കു വഴിമാറുകയായിരുന്നു. പവന്റെ വീട്ടുകാര്‍ക്ക് ഇരുവരുടേയും ബന്ധത്തില്‍ എതിര്‍പ്പില്ലെന്ന് അറിയിച്ചപ്പോള്‍ പ്രണയം വിവാഹത്തിലെത്തി. 

ഉത്തര്‍പ്രദേശിലെ ഒരു സ്‌കൂളില്‍ വച്ചാണ് വിവാഹം നടന്നത്. ഹിന്ദു ആചാര പ്രകാരമായിരുന്നു വിവാഹം. വീട്ടുകാരും നാട്ടുകരുമടക്കം നിരവധിപേര്‍ ചടങ്ങില്‍ പങ്കെടുത്തു. ഇന്ത്യന്‍ വിവാഹവസ്ത്രങ്ങള്‍ ധരിച്ച് ആഭരണങ്ങളണിഞ്ഞാണ് ക്രിസ്റ്റന്‍ കല്യാണമണ്ഡപത്തിലെത്തിയത്. 

വിവാഹത്തില്‍ താന്‍ അതീവ സന്തുഷ്ടയാണെന്നും ഇന്ത്യ വളരെ ഇഷ്ടമാണെന്നും ക്രിസ്റ്റന്‍ പറഞ്ഞു. താന്‍ നേരത്തെ ഇന്ത്യയില്‍ വന്നിട്ടുണ്ടെന്നും അവര്‍ അറിയിച്ചു. പവന്‍ കുമാറിന്റെ അച്ഛന്‍ ഗീതം സിംഗും അതിരുകളില്ലാത്ത ഇവരുടെ സ്‌നേഹബന്ധത്തിന് പൂര്‍ണ്ണ പിന്തുണ അറിയിച്ചു. ഡെറാഡൂണ്‍ സര്‍വകലാശാലയില്‍ നിന്ന് ബിടെക് ബിരുദം നേടിയ വ്യക്തിയാണ് പവന്‍ കുമാര്‍. ഇപ്പോള്‍ എഞ്ചിനീയറായി ജോലി ചെയ്യുന്നു.

English Summary: Facebook Friends to Lovers: Swedish Woman Travels to India to Marry UP Man

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS