ജോലിയിൽ നിന്ന് പിരിച്ചുവിട്ടു; 3 ദിവസത്തിനകം 50 ശതമാനം ശമ്പളവർധനയിൽ പുതിയ ജോലിയിൽ പ്രവേശിച്ച് യുവതി

875247434
Image Credit∙ mapodile/ Istock
SHARE

ഗൂഗിൾ, മൈക്രോസോഫ്റ്റ്, ട്വിറ്റർ തുടങ്ങി വൻകിട കമ്പനികളെല്ലാം തൊഴിലാളികളെ പിരിച്ചുവിടുകയാണ്. ഇതോടെ ആയിരക്കണക്കിനാളുകൾ തൊഴിൽ രഹിതരായി. തങ്ങളുടെ അവസ്ഥ നിരവധി പേർ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചു. പലരും പുതിയ തൊഴിലവസരങ്ങൾ തേടി. ജോലി നഷ്ടമായി മൂന്നു ദിവസത്തിനകം അൻപതു ശതമാനത്തിലധികം വർധനയോടെ ജോലിയിൽ പ്രവേശിച്ച ഒരു യുവതിയുടെ കഥയാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്. 

‘babyCourtfits’ എന്ന ട്വിറ്റർ അക്കൗണ്ടിലാണ് പ്രചോദനാത്മകമായ കഥ എത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ജോലിയിൽ നിന്ന് പിരിച്ചു വിട്ടു.   വെള്ളിയാഴ്ച പുതിയ ജോലിയിൽ പ്രവേശിച്ചതായാണ് യുവതി പറയുന്നത്. ട്വിറ്ററിലൂടെയാണ് യുവതി ഇക്കാര്യം അറിയിച്ചത്. ജീവിതം അപ്ഡേറ്റ് ചെയ്യുന്നു എന്ന മുഖവുരയോടെയാണ് യുവതി തന്റെ അനുഭവം പങ്കുവച്ചത്. ‘ചൊവ്വാഴ്ചയാണ് എന്നെ പുറത്താക്കിയത്. വെള്ളിയാഴ്ച 50 ശതമാനം ശമ്പള വർധനയോടെ എനിക്ക് പുതിയ ജോലി ലഭിച്ചു.’– എന്ന് യുവതി കുറിച്ചു. 

ഇത്തരം ഒരു സാഹചര്യം ഉണ്ടായാൽ ഭയപ്പെടാതെ മുന്നോട്ടു പോകണമെന്നും യുവതി പറയുന്നുണ്ട്. ‘ഇത് തിരിച്ചു വരവിനായി നിങ്ങൾക്കുള്ള ഒരു ഓർമപ്പെടുത്തലാണ്. മറ്റുള്ളവർ എന്തു പറയുന്നു എന്നത് നിങ്ങളെ നിരാശരാക്കേണ്ടതില്ല. കുറച്ചു സമയത്തേക്കു വിഷമം തോന്നുമെങ്കിലും എല്ലാം ശരിയാകുമെന്ന ശുഭാപ്തി വിശ്വാസത്തോടെ മുന്നോട്ടു പോകണം.’–എന്ന് യുവതി കുറിച്ചു. 

യുവതിയുടെ ട്വീറ്റ് നിരവധിപേർ റീട്വീറ്റ് ചെയ്തു. ആത്മവിശ്വാസം നല്‍കിയതിന് യുവതിയോട്  പലരും നന്ദിയും പറഞ്ഞു. ജോലി നഷ്ടമാകുന്നതിനു മുൻപു തന്നെ അവർ പുതിയ ജോലിക്ക് അപപേക്ഷിച്ചുകാണും എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. എന്നാൽ ഇത് വളരെ വേഗത്തിലുള്ള നടപടിക്രമങ്ങളായിരുന്നു എന്നായിരുന്നു യുവതിയുടെ മറുപടി. മൂന്നു ദിവസങ്ങളിലായി മൂന്ന് അഭിമുഖങ്ങളിൽ പങ്കെടുത്തെന്നും അവർ വ്യക്തമാക്കി. യുവതിയുടെ നേട്ടത്തെ പലരും അഭിനന്ദിക്കുകയും ചെയ്തു. ‘നിങ്ങൾ ഇത് അർഹിക്കുന്നതാണ്.’ എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. ‘ചില നല്ലകാര്യങ്ങൾ ഇല്ലാതാകുന്നത് അതിലും മികച്ചതു സംഭവിക്കാനായിരിക്കും.’– എന്നരീതിയിലും പലകമന്റുകൾ എത്തി. 

English Summary: Woman Gets Job With 50 Percent Hike 3 Days After Being Fired, Internet Is Impressed

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

എന്‍റെ ഇന്‍സെക്യൂരിറ്റിയാണ് എന്നെ വളര്‍ത്തിയത്

MORE VIDEOS