ബോളിവുഡ് താരം സാറ അലി ഖാന്റെ കവിളിൽ തൊടുന്ന ആരാധികയുടെ വിഡിയോ വൈറലാകുന്നു. രാജസ്ഥാനിൽ നിന്ന് മുംബൈയിലേക്കു പോകുന്നതിനായി താരം വിമാനത്താവളത്തിൽ എത്തിയപ്പോഴായിരുന്നു സംഭവം. ആരാധകർക്കൊപ്പം സെൽഫി എടുക്കാൻ താരം തയാറായി. ഇതിനിടെ ഒരു സ്ത്രീ സാറയുടെ കവിളിൽ തൊടാൻ ശ്രമിക്കുന്നതായിരുന്നു വിഡിയോ.
സൽവാർ വേഷത്തിലാണ് സാറ വിഡിയോയിലുള്ളത്. നന്നായി ചിരിച്ചു കൊണ്ട് ആരാധകർക്കപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തിരുന്നു. ഇതിനിടെയാണ് സാറയ്ക്ക് കൈകൊടുക്കാനായി ഒരു സ്ത്രീ എത്തിയത്. സാറ കൈ കൊടുത്ത ഉടനെ അവർ താരത്തിന്റെ കവിളിൽ പിടിക്കാൻ ശ്രമിച്ചു. എന്നാൽ സാറ ഒഴിഞ്ഞു മാറി.
സംഭവത്തിന്റെ വിഡിയോ ഇൻസ്റ്റഗ്രാമിൽ പ്രചരിച്ചു. വിഡിയോയ്ക്കു താഴെ യുവതിയുടെ നീക്കത്തെ വിമർശിച്ചു കൊണ്ട് നിരവധി കമന്റുകളും എത്തി. ‘അവർ സാറയുടെ ആഭരണത്തിലാണ് തൊടാൻ ശ്രമിച്ചത്. എന്തൊക്കെയാണ് ഈ രാജ്യത്ത് സംഭവിക്കുന്നത്?’– എന്നായിരുന്നു ഒരാൾ കമന്റ് ചെയ്തത്. ‘എന്തിനാണ് മറ്റുള്ളവരുടെ സ്വകാര്യതയിലേക്കു കടന്നുകയറാൻ ശ്രമിക്കുന്നത്. സാറ വളരെ ശാന്തയായി പ്രതികരിച്ചു. അഭിനന്ദനങ്ങൾ.’– എന്നായിരുന്നു വിഡിയോയ്ക്കു താഴെ വന്ന മറ്റൊരു കമന്റ്. ‘സാറ വളരെ പക്വതയോടെയാണ് പെരുമാറിയത്.’– എന്നും പലരും കമന്റ് ചെയ്തു.
English Summary: Fans praise Sara Ali Khan for staying calm as woman tries to touch her face at airport.