ദൈനംദിനജീവിതത്തിലെ പലകാര്യങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്ന വ്യക്തിയാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വിശ്രമമില്ലാതെ ജോലി ചെയ്യുന്ന ശരീരത്തെയും ഉറക്കമില്ലായ്മയെയും കുറിച്ചാണ് സ്മൃതിയുടെ പുതിയ പോസ്റ്റ്. കഴിഞ്ഞ ദിവസം പങ്കുവച്ച തമാശ രൂപേണയുള്ള വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.
‘അമിതമായി ജോലി ചെയ്യുന്ന ശരീരവും അതിനോട് സഹകരിക്കാത്ത മസ്തിഷ്കവും’ എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവച്ചത്. വിശ്രമമില്ലാത്ത നിങ്ങളുടെ ശരീരവും ഉറക്കമില്ലാത്ത മസ്തിഷ്കവും ഇതുപോലെയാണ് എന്നും വിഡിയോ പങ്കുവച്ചുകൊണ്ട് സ്മൃതി ഇറാനി വ്യക്തമാക്കി.
ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ വിഡിയോ വൈറലായി. വിഡിയോയ്ക്കു താഴെ നിരവധി കമന്റുകളും എത്തി. ചിരിച്ചുകൊണ്ടുള്ള ഇമോജിയാണ് വിഡിയോയ്ക്കു താഴെ പലരും കമന്റ് ചെയ്തത്. സമാന അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്നും പലരും കമന്റ് ചെയ്തു. ‘ഇത് എനിക്കുമാത്രമുള്ള പ്രശ്നമാണെന്നാണ് ഞാൻ കരുതിയത്.’– എന്നായിരുന്നു വിഡിയോയ്ക്കു താഴെ വന്ന ഒരു കമന്റ്. ‘ദൈവമേ ഇതെനിക്ക് നന്നായി മനസ്സിലാകും’ എന്നും കമന്റ് എത്തി. അടുത്തിടെയായിരുന്നു സ്മൃതി ഇറാനിയുടെ മകള്‍ ഷാനെല്ലെ ഇറാനിയുടെ വിവാഹം. സ്മൃതിയുടെ ഭര്‍ത്താവ് സുബിന്‍ ഇറാനിയുടെ ആദ്യ വിവാഹത്തിലെ മകളാണ് ഷാനെല്ലെ. വിവാഹത്തിന്റെ ചിത്രങ്ങളും വിഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
English Summary: If you are overworked, you'll surely relate to Smriti Irani's post